ആലപ്പുഴ: ജില്ലയിലെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ജീവനും സ്വത്തിനും ഭീഷണിയാകുകയോ ഗതാഗതതടസം സൃഷ്ടിക്കുകയോ ചെയ്യുന്ന മരങ്ങളും വൃക്ഷശിഖരങ്ങളും അടിയന്തരമായി മുറിച്ചു മാറ്റാന്‍ ജില്ലയിലെ എല്ലാ വകുപ്പു മേധാവികള്‍ക്കും റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ക്കും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ നിര്‍ദ്ദേശം നല്കി.
ജില്ലാ വികസനസമിതി യോഗത്തിലാണ് കളക്ടറുടെ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നേരത്തേ കൂടിയ യോഗതീരുമാനപ്രകാരമാണിത്. അപകടാവസ്ഥയിലുള്ളതും ഗതാഗതതടസം സൃഷ്ടിക്കുന്നതുമായ ശിഖരങ്ങള്‍ വകുപ്പുകള്‍ക്ക് അനുവാദം കൂടാതെ തന്നെ മുറിച്ചു മാറ്റാം.
മരങ്ങള്‍ നീക്കം ചെയ്യാന്‍ വകുപ്പുദ്യോഗസ്ഥര്‍ ആര്‍ഡിഒ/എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് അപേക്ഷ നല്കുകുകയും 15 ദിവസത്തിനകം അവ മുറിച്ചു മാറ്റുകയും വേണം. ആര്‍ഡിഒ/എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇക്കാര്യത്തില്‍ അപേക്ഷ ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കണം.
അപകടകരമായ വിധത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്ഥലങ്ങളിലും വ്യക്തികളുടെ ഉടമസ്ഥതയിലുമുള്ള വൃക്ഷങ്ങള്‍, ചില്ലകള്‍ എന്നിവ ബന്ധപ്പെട്ടവര്‍ സ്വന്തം ചെലവിലാണ് നീക്കം ചെയ്യേണ്ടത്. അതല്ലാതെ ദുരന്തനിവാരണത്തിന്റെ ഭാഗമായി അവ നീക്കേണ്ടി വന്നാല്‍ അതിന്റെ ചെലവ് ബന്ധപ്പെട്ട വകുപ്പ്, വ്യക്തികള്‍ എന്നിവരില്‍ നിന്ന് ഈടക്കും. ഇവര്‍ക്കതിരെ ദുരന്തനിവാരണനിയമം 2005 ലെ അമ്പത്തിയൊന്നാം വകുപ്പു പ്രകാരമുള്ള നിയമനടപടിയും സ്വീകരിക്കും.
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ട്രീ കമ്മറ്റിക്ക് അപേക്ഷ നല്‍കണം. അനുമതി ലഭിക്കുന്ന മുറയ്ക്കേ മുറിക്കാവൂ. മുറിക്കുന്ന മരങ്ങള്‍ക്കു പകരം 10 പുതിയ മരങ്ങള്‍ വകുപ്പ് വച്ചു പിടിപ്പിക്കുകയും വേണം. സ്വകാര്യഭൂമിയിലുള്ള മരങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആര്‍ഡിഒയ്ക്ക് അപേക്ഷ നല്കി അവ മുറിച്ചു മാറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: