മൂവാറ്റുപുഴ: കാലവര്‍ഷം കനത്തതോടെ മൂവാറ്റുപുഴയാറില്‍ വെള്ളമുയര്‍ന്നു. താഴ്ന്ന പ്ര ദേശങ്ങളില്‍ വെള്ളം നിറഞ്ഞു. കനത്ത കാറ്റില്‍ മരങ്ങള്‍ വീണും വൈദ്യുതി പോസ്റ്റോടിഞ്ഞും വന്‍നഷ്ടം. നഗരത്തിലെ തൃക്ക, ഇലാഹിയകോളനി എന്നിവിടങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. മൂവാറ്റുപുഴയാറിലെ ജ ലനിരപ്പ് ക്രമാതീതമായി ഉയര് ന്നതും കനത്ത മഴതുടരുന്നതും ജനങ്ങളില്‍ ഭീതിപരത്തിയിരിക്കുകയാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ കനത്തകാറ്റില്‍ വെ ള്ളൂര്ക്കുന്നം ജനശക്തി റോഡി ല്‍ തേക്കുമരം റോഡിന് കുറുകെ ഇലക്ട്രിക് ലൈനിന് മുകളിലേ ക്ക് വീണതോടെ പോസ്റ്റ് വട്ടം ഒടിഞ്ഞ് സമീപത്ത് കിടന്നിരുന്ന കാര്‍ ഭാഗികമായി തകര്‍ന്നു. ലൈനുകള്പൊട്ടി റോഡില്‍ നി രന്നു.
ഒടിഞ്ഞുവീണ തേക്കിന്റെ തലഭാഗം സമീപത്തെ കോണ്‍ ക്രീറ്റ് വീടിന് മുകളിലേക്ക് പതിച്ചെങ്കിലും തകരാര്‍ സംഭവിച്ചില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ജീവനക്കാരെത്തി ഇ ലക്ട്രിക് ലൈനുകള്‍ മുറിച്ച് മാറ്റി ഒടിഞ്ഞപോസ്റ്റ് നീക്കം ചെയ്തു. രാവിലെ മുതല്‍ വൈദ്യുതി വി തരണം ഇല്ലാത്തതിനാല്‍ വിവി ധ സ്ഥലങ്ങളില്‍ പോസ്റ്റിലേക്ക് മരങ്ങള്‍ വീണെങ്കിലും ദുരന്തങ്ങ ളില്ല. നെഹ്റുപാര്ക്കില് തണല്‍ മരം കടപുഴകി റോഡിലേക്ക് വീ ണതോടെ ഒരുമണിക്കൂറോളം ഗ താഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്സെത്തി മരം മുറിച്ചുനീക്കി. ക ടാതി പള്ളിത്താഴം, കുന്നയ്ക്കാ ല്‍ റോഡില്‍ മരം മറിഞ്ഞുവീണു. കൊച്ചി-മധുര റോഡില്‍ പള്ളിത്താഴത്ത് മരം വീണതിനാ ല്‍ ഒരുമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു.
ഫയര്‍ഫോഴ്സെത്തി മരം മുറിച്ച് നീക്കിയതിനെ തുടര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചു. നെഹ്റുപാര്ക്കില് മരകൊമ്പ് സ്കൂ ട്ടര് യാത്രികന്റെ ദേഹത്ത് വീണതിനെതുടര്‍ന്ന് ഒരാള്‍ക്ക് പരുക്കേറ്റു. മാറാടി പൊട്ടയ്ക്ക ല്‍ ജോണ്‍സണ്‍ന്റെ മകനും ബിടെക്വിദ്യാര്ത്ഥിയുമായ പോള്‍സണ്‍(19)നാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റതി നെതുടര്‍ന്ന് എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്ര വേശിപ്പിച്ചിരിക്കുകയാണ്. ഇട റോഡുകളിലും വ്യാപകമായി മരച്ചില്ലകള്വീണ് ലൈനുകള്‍ പൊ ട്ടി വൈദ്യുതി മുടങ്ങിയതോടെ നഗരം ഇരുട്ടിലകപ്പെട്ടിരിക്കുകയാണ്.പോസ്റ്റുകള്മാറ്റിയും പൊ ട്ടിയലൈനുകള് മുറിച്ച് നീക്കി ലൈനുകള്‍ സ്ഥാപിച്ചാല്‍ മാത്ര മേ വൈദ്യുതിവിതരണം പുനഃരാരംഭിക്കാന്‍ സാധിക്കുകയുള്ളുവെന്ന്അധികൃതര്പറഞ്ഞു.
പായിപ്ര പഞ്ചായത്തില്‍ ക നത്തകാറ്റില് 12ഓളം വീടുകള്‍ മരങ്ങള്‍വീണ് ഭാഗികമായി തക ര്‍ന്നു. വൈദ്യുതി ലൈനുകളി ല്‍ മരംവീണ് ലൈനുകള്‍ പൊട്ടി യും പോസ്റ്റോടിഞ്ഞും വൈദ്യുതിബന്ധം തകരാറിലായി. നൂറ്കണക്കിന് വാഴയും റബ്ബറും കാറ്റിലൊടിഞ്ഞ് നശിച്ചു. കഴിഞ്ഞദിവസങ്ങളിലും ഉണ്ടായ കനത്തമഴയിലും കാറ്റിലും ഈ മേഖലയില്‍ കൃഷിനാശവും വീടുകള്‍ തകരുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: