കൊച്ചി: മികച്ച ഇന്ധനക്ഷമതയും സുരക്ഷാ സംവിധാനങ്ങളുമായി വെന്റോയുടെ പുതിയ മോഡല്‍ ഫോക്സ്വാഗണ് വിപണിയിലിറക്കി. പുതിയ വെന്റോയുടെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ലഭ്യമാണ്.
പുതിയ പെട്രോള്‍ മോഡലുകള്‍ക്ക് മുന്‍ മോഡലുകളെക്കാള്‍ 7 ശതമാനവും ഡീസല്‍ മോഡലുകള്‍ക്ക് 2 ശതമാനവും കൂടുതല്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
സാങ്കേതികമായി മികവു പുലര്‍ത്തുന്നവയും സുരക്ഷിതത്വത്തില്‍ പുതിയ നിലവാരം സൃഷ്ടിക്കുന്നവയുമാണ് പുതിയ വെന്റോ മോഡലുകളെന്ന് ഫോക്സ്വാഗണ് കാര്‍സ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടര്‍ മൈക്കിള്‍ മേയര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: