ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്തമഴയും വെള്ളപ്പൊക്കവും മൂലം ഝലം നദി അപകടകരമാവിധം നിറഞ്ഞൊഴുകുന്നു. കശ്മീര്‍ താഴ്‌വരയിലെ തെക്ക്, മദ്ധ്യഭാഗങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിയാണ് നദി കരകവിഞ്ഞ് ഒഴുകുന്നത്. തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സംഗം നദിയില്‍ കഴിഞ്ഞ ദിവസം 27.50 അടി ആയിരുന്ന ജലനിരപ്പ് ഇന്നലെ 23.80 അടിയായി കുറഞ്ഞെങ്കിലും അപകട ഭീഷണി തുടരുകയാണ്.
23 അടിയാണ് അപകടനിലയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. നഗരത്തിലെ റാം മുന്‍ഷി ഭാഗില്‍ ഝലം 21.20 അടിയിലാണ് ഒഴുകുന്നത്. ചില മേഖലകളില്‍ 21.65 അടിയലും ഒഴുകുന്നുണ്ട്. ബുധനാഴ്ചയുണ്ടായ വന്‍മഴയില്‍ ഝലത്തിന്റെ പോഷക നദികിലും വന്‍വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ഈ മേഖലകളില്‍ അധികൃതര്‍ സുരക്ഷാമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുല്‍ഗാം ജില്ലിയിലെ ചിലമേഖലകളും വെള്ളപ്പൊക്കത്തിലാണ്. തെക്കന്‍ കശ്മീരിലെ നിരവധി പാലങ്ങളും റോഡുകളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി.
















