കൊച്ചി: ഇന്ത്യയിലെ പ്രഥമ സംരംഭക പരിശീലന പരിപാടിക്ക് ലെമണ്‍ സ്കൂള്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ് തുടക്കം കുറിച്ചു. 1000 യുവസംരംഭകരെ 2020 ഓടെ വാര്‍ത്തെടുക്കുകയാണ് സ്കൂളിന്റെ ലക്ഷ്യമെന്ന് സ്ഥാപകന്‍ ദീപക് മെനാരിയ പറഞ്ഞു.
ജൂലൈ മാസത്തിലാണ് എക്സ്പെരിമെന്റല്‍ എന്റര്‍പ്രണര്‍ഷിപ് പരിശീലന പരിപാടി ആരംഭിക്കുക. ലെമണ്‍ പരിപാടിക്ക് വിദ്യാഭ്യാസ യോഗ്യതയില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം.
ഏറ്റവും മികച്ച 30 സംരംഭകര്‍ക്ക് 2015 ആഗസ്റ്റില്‍ ആരംഭിക്കുന്ന 2000 മണിക്കൂര്‍ തീവ്ര പരിശീലന പരിപാടിയിലേക്ക് പ്രവേശനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lemon-school.com ഫോ. 8407911142.
പ്രതികരിക്കാൻ ഇവിടെ എഴുതുക: