ജന്മാന്തരപാപത്തില്‍ നിന്നും ആത്മാക്കളെ മോചിപ്പിച്ച് ജന്മാന്തര ജ്ഞാനം അവരില്‍ ഉദയമാക്കിക്കൊടുക്കുന്നു. അന്ത്യ യുഗത്തിലെ തിരുവവതാരം സര്‍വ്വദോഷങ്ങളില്‍നിന്നും ആത്മാക്കളെ രക്ഷിച്ച് മോക്ഷം നല്‍കാന്‍ ആഗതമായ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി പരിശുദ്ധരാകുക. അല്ലാതെ ഈശ്വരവിശ്വാസമില്ലാതെ അറുകൊല, മാടന്‍, മറുത, ഈനാംപേച്ചി എന്നൊക്കെ പറഞ്ഞ് അന്ധവിശ്വാസത്തിലും അനാചാരങ്ങളും ജാതിയും പറഞ്ഞ് അധഃപതിച്ചു പോകാതിരിക്കുവിന്‍.
സാത്താനും കൂട്ടര്‍ക്കും മാംസവും മദ്യവും വെച്ച് പൂജ നടത്തി സ്വയം അധഃപതിക്കരുത്. മദ്യപിച്ചു അധഃപതനത്തിലാണ്ടുപോയ എത്രയോ ആത്മാക്കളെ ഭഗവാന്‍ ഗുരുദേവന്‍ വീണ്ടെടുത്തു രക്ഷിച്ച് ഇപ്പോള്‍ ഈ പ്രാര്‍ത്ഥനയില്‍ ആനന്ദാനുഭവസ്ഥരായിക്കഴിയുന്നു.
















