പാലക്കാട്: കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. വൈദ്യുതി പോസ്റ്റുകള്‍ നിലം പൊത്തിയതിനാല്‍ മുടങ്ങിയ വൈദ്യുതി വിതരണം ഇന്നലെയും പലയിടത്തും പുനസ്ഥാപിക്കാനായില്ല. അതിനിടെ ഇന്നലെ കാറ്റില്‍ മരങ്ങള്‍ വിണും ലൈന്‍ പൊട്ടിയും പാലക്കാട് നഗരമുള്‍പ്പെടെ പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു
വടക്കഞ്ചേരി, മംഗലംഡാം, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം തുടങ്ങി ജില്ലയിലെങ്ങും വന്‍ നാശനഷ്ടമാണ് മഴയിലും കാറ്റിലും സംഭവിച്ചിരിക്കുന്നത്.
കാറ്റിലും മഴയിലും പോസ്റ്റുകള്‍ പൊട്ടിവീണ് നാശനഷ്ടമുണ്ടായതിനാല്‍ പട്ടാമ്പി, കൊപ്പം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ രണ്ട്ദിവസം കൂടി ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
അട്ടപ്പാടിയിലും വൈദ്യുതി ബന്ധം പൂര്‍വസ്ഥിതിയിലാക്കാന്‍ ഇനി രണ്ടുദിവസമെങ്കിലും വേണ്ടിവരുമന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. അഗളി സെക്ഷന്‍ കീഴില്‍ 38 പേരാണ് ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്. എം.കെ.വി. ആറും , എല്‍ടി പോസ്റ്റുകള്‍ 19 ഉം ഒടിഞ്ഞുവീണതിന് വ്യക്തമായ കണക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. വൈദ്യുതിബന്ധം വിച്ഛേദി ക്കപ്പെട്ടതോടെ ഗ്രാമീണമേഖല അന്ധകാരത്തിലാണ്. ശക്തമായ മഴ തുടര്‍ന്നാല്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതകളും തള്ളികളയാനാവില്ല.
ാറ്റിലും മഴയിലും മണ്ണാര്‍ക്കാട് വ്യാപക നാശ നഷ്ടം. വൈദ്യുതി പോസ്റ്റുകള്‍ നിലം പൊത്തിയതിനാല്‍ മേഖലയല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വൈദ്യുതി മുടക്കം ഭാഗികമായി തുടരുകയാണ്. മണ്ണാര്‍ക്കാട് ലക്ട്രിക് സെക്ഷനുകീഴില്‍ മെഴുകുംപാറ, പുല്ലശ്ശേരി ഭാഗങ്ങളിലായി പത്തോളം വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീണു.
ശക്തമായ കാറ്റില്‍ മരക്കൊമ്പുകള്‍ പൊട്ടിവീണ് വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വീണ് കമ്പികള്‍ പൊട്ടിയാണ വൈദ്യുതി തകരാറിലായത്. മണ്ണാര്‍ക്കാട് സെക്ഷന്‍ കീഴില്‍ മാത്രം മൂന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതാണ് പ്രാഥമിക നിഗമനം. മണ്ണാര്‍ക്കാടിന്റെ വിവിധ മേഖലയില്‍ ശത്തമായ കാറ്റിലം മഴയിലും വ്യാപകമായ കൃഷി നാശവുമുണ്ടായിട്ടുണ്ട്.
കാറ്റിലും മഴയിലും ആലത്തൂര്‍ താലൂക്കില്‍ വിവിധ ഭാഗങ്ങളിലായി അഞ്ച് വീടുകള്‍ തകര്‍ന്നു. ഒരു വീട് പൂര്‍ണമായും മറ്റു അഞ്ച് വീടുകള്‍ ഭാഗി കമായുമാണ് തകര്‍ന്നത്. എല്ലായിട ത്തും മരം വീടുകള്‍ക്ക് മുകളില്‍ വീണാ യിരുന്നു നാശം. മറ്റു വീടുകളി ല്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
കോങ്ങാട്, കേരളശ്ശേരി മേഖലകളില്‍ വ്യാപക നാശനഷ്ടം. കേരളശ്ശേരിയില്‍ മരംവീണ് 10 വീട് തകര്‍ന്നു. കോങ്ങാട്ടില്‍ 15 വീട് തകര്‍ന്നു. പല ഭാഗത്തും വൈദ്യുത ലൈനിന് മുകളില്‍ മരം വീണ് വൈദ്യുതക്കാലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധവും താറുമാറായി. പെരിങ്ങോട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ തെങ്ങുവീണ് ഓട്ടോ തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: