ആലപ്പുഴ: ട്രായ് സംഘടിപ്പിക്കുന്ന ടെലികോം ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി ഇന്ന് ഉച്ചയ്ക്ക് 2.30ന് ആലപ്പുഴ പഗോഡ റിസോര്‍ട്ടില്‍ നടക്കും. ട്രായിയുടെ കേരള, കര്‍ണാടകം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചുമതലയുള്ള ഡോ. സിബിച്ചന് കെ.മാത്യു നേതൃത്വം നല്‍കും. ടെലിഫോണ്‍, ലാന്ഡ്ഫോണ്, കേബിള്‍ ടിവി തുടങ്ങിയ ഉപഭോക്താക്കളുടെ അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് സമ്പര്‍ക്ക പരിപാടിയില്‍ ബോധവത്കരണം നടത്തും.
സംസ്ഥാനത്ത് 31.49 ദശലക്ഷം മൊബൈല്‍ വരിക്കാരും, 2.56 ലക്ഷം ലാന്‍ഡ് ലൈന്‍ വരിക്കാരുമാണുള്ളത്. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനുള്ള നടപടി, അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍, നിലവിലുള്ള നമ്പര്‍ നിലനിര്‍ത്തി സേവനദാതാവിനെ മാറ്റാനുള്ള നടപടികള്‍, മൂല്യവര്‍ദ്ധിത സേവനങ്ങളെ കുറിച്ചുള്ള നിയമങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ക്ലാസുകളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: