Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാമിത്രന്‍ വിശിഷ്ടായുധങ്ങള്‍ സമ്മാനിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2015, 09:07 pm IST
in Samskriti

താടക വധിക്കപ്പെട്ടപ്പോള്‍ ദേവേന്ദ്രനും ദേവന്മാരും സന്തോഷിച്ച് രാമനെ അനുമോദിച്ചതായി വാല്‍മീകി പറയുന്നു. സന്തുഷ്ടനായ വിശ്വാമിത്രന്‍ രാമന്റെ നെറുകയില്‍ ചുംബിച്ചുകൊണ്ടു പറഞ്ഞു.”ഹേ ശുഭദര്‍ശന ഈ രാത്രി നമുക്കിവിടെ വസിക്കാം. നാളെ രാവിലെ എന്റെ ആശ്രമത്തിലേക്കുപോകാം.’

‘ അന്നുരാത്രി മുനിമാരോടൊപ്പം അവര്‍ കാമാശ്രമത്തില്‍ വസിച്ചു. പിറ്റേനാള്‍ രാവിലെ കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞെത്തിയ ശ്രീരാമനെ അടുത്തുവിളിച്ചിരുത്തി വിശ്വാമിത്രന്‍ തന്റെ പക്കലുള്ള സര്‍വ്വവിശിഷ്ടായുധങ്ങളും ഓരോന്നായി ഉപദേശിച്ചുകൊടുത്തു.

ശത്രുസമൂഹങ്ങളെ യുദ്ധക്കളത്തില്‍ കീഴടക്കി ജയിക്കാന്‍ സഹായിക്കുന്ന എല്ലാ ദിവ്യാസ്ത്രങ്ങളും ദണ്ഡചക്രമെന്ന മഹത്തും ദിവ്യവുമായ ശരവും ആദ്യം നല്‍കി. ധര്‍മ്മചക്രം, കാലചക്രം, വിഷ്ണുചക്രം, അത്യുഗ്രമായ ഐന്ദ്രാസ്ത്രം, വജ്രാസ്ത്രം, ഉത്കൃഷ്ടമായ ശൈവശൂലം, ബ്രഹ്മശിരോസ്ത്രം, ഐഷികാസ്ത്രം എന്നിവ സമ്മാനിച്ചു.

എത്രയും വിശിഷ്ടമായ ബ്രഹ്മാസ്ത്രം, തേജോമയങ്ങളായ മോദകി, ശിഖരി എന്നീ രണ്ടു ഗദകള്‍.ധര്‍മ്മപാശം, കാലപാശം, വരുണാസ്ത്രം(പാശാസ്ത്രം) ഉണക്കുന്നതും തണുപ്പിക്കുന്നതുമായ അശനി എന്നീ രണ്ടസ്ത്രങ്ങള്‍. ശൈവമായ പൈനാകം, വൈഷ്ണവമായ നാരായണാസ്ത്രം, ആഗ്നേയാസ്ത്രം, ഇഷ്ടപ്രദമായ ശിഖരാസ്ത്രം തുടങ്ങിയവ. പ്രഥനം എന്ന വായവ്യാസ്ത്രം, ഹയശിരസ്സ്, ക്രൗഞ്ചം എന്നീ അസ്ത്രങ്ങള്‍. രണ്ടു വേലുകള്‍, അസുരന്മാര്‍ ധരിക്കുന്ന കങ്കാളം, മുസലം, കപാലം, കങ്കണം എന്നീ ആയുധങ്ങള്‍. ശത്രു സൈന്യത്തെ മോഹാലസ്യപ്പെടുത്താനുള്ള മോഹനാസ്ത്രം, ഉണര്‍ത്താനുള്ള അസ്ത്രം, മഴ പെയ്യിക്കാനുള്ള വൃഷ്ട്യസ്ത്രം. കാമദേവന്റെ മാദനം, മോഹനം എന്നീ അസ്ത്രങ്ങള്‍ ഇരുട്ടുണ്ടാക്കുന്ന താമസം, മനസ്സിന് ആനന്ദമുണ്ടാക്കുന്ന സൗമനം എന്നീ അസ്ത്രങ്ങള്‍. വിശേഷപ്പെട്ട സംവര്‍ത്തം, മൗസലം, സത്യം, മായാധരം എന്നീ നാലസ്ത്രങ്ങള്‍. ശത്രുക്കളുടെ പരാക്രമത്തെ നശിപ്പിക്കുന്ന തേജപ്രഭാസ്ത്രം, വിശ്വകര്‍മ്മാവിന്റെ സുദാമനം. കൂടാതെ സൗമ്യം, ശിശിരം എന്നീ അസ്ത്രങ്ങള്‍. സൂര്യന്റെ ദാരുണം, മൂര്‍ച്ചയുള്ള അമ്പുകളുള്ള മാദനാസ്ത്രം എന്നിവ.

ഇങ്ങനെ ദേവന്മാര്‍ക്കുപോലും പൂര്‍ണമായി ഗ്രഹിക്കാന്‍ സാധിച്ചിട്ടില്ലാത്ത അസ്ത്രങ്ങളെല്ലാം വിശ്വാമിത്രന്‍ രാമനു നല്‍കി. വിശ്വാമിത്രമുനി ജപിച്ചപ്പോള്‍ അവയെല്ലാം രാമന്‍ വരിച്ചു. ഞങ്ങള്‍ അങ്ങയുടെ ഭൃത്യന്മാരാണെന്നും ആഗ്രഹിക്കുന്നതെല്ലാം ചെയ്തുതരുമെന്നും അവയെല്ലാം അറിയിച്ചു. രാമന്‍ അവയൊക്കെ സ്വീകരിച്ച് തലോടിക്കൊണ്ട് നിങ്ങള്‍ എന്റെ മനസ്സില്‍ വസിക്കുവിന്‍. സ്മരിക്കുമ്പോള്‍ വരുവിന്‍ എന്നുപറഞ്ഞ് അവയെ അടക്കിവച്ചു. അങ്ങനെ ശ്രീരാമചന്ദ്രന്‍ ആരാലും ഒരിക്കലും പരാജിതനാക്കാന്‍ കഴിയപ്പെടാനാകാത്ത അജയ്യനായിത്തീര്‍ന്നു.

.. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

World

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.