വൈക്കം: തനിക്ക് ഏറെ സന്തോഷവും പ്രത്യേകതയുമുള്ള ദിവസമാണ് ഈ ലോകസംഗീത ദിനമെന്ന് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി. വിജയലക്ഷ്മി പിന്നണി പാടിയ തമിഴ് സിനിമയായ വഴിത്തിരുവിന്റെ ഓഡിയോ പ്രകാശനം ഇന്ന് ചെന്നൈയില്‍ നടക്കുകയാണ്. അച്ഛന് മുരളീധരനും അമ്മ വിമലയുമൊന്നിച്ച് വിജയലക്ഷ്മി ചെന്നൈയിലേക്ക് പോകും.
അച്ഛന് കളിപ്പാട്ടമായി നിര്‍മ്മിച്ചു നല്കിയ ഒറ്റക്കമ്പി ഗായത്രീവീണയില്‍ അകക്കണ്ണിലൂടെ സംഗീതം അഭ്യസിച്ചു ആസ്വാദകമനസ്സില്‍ ഇടം തേടിയ വിജയലക്ഷ്മി എണ്ണായിരത്തോളം വേദികളില്‍ സംഗീതസദസ്സ് അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി 28ഓളം സിനിമകളില്‍ പിന്നണി പാടിയ വിജയലക്ഷ്മിയെ തേടി രണ്ടുതവണ സംസ്ഥാന അവാര്‍ഡ് എത്തി. അമ്പലപ്പുഴ തുളസി ടീച്ചറുടെ ശിഷ്യണത്തില്‍ ശാസ്ത്രീയസംഗീതത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്തമാക്കിയതിനുശേഷം പ്രശസ്തരായ നിരവധി സംഗീതജ്ഞരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. ഗാനഗന്ധര്വ്വന് കെ.ജെ. യേശുദാസ് ഫോണിലൂടെ വിജയലക്ഷ്മിയെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കാറുണ്ട്. ഇതിനായി യേശുദാസ് തന്റെ പേഴ്സണല്‍ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: