അഞ്ചല്‍: പ്രഥമ അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ഇന്ന് നാടെങ്ങും യോഗപ്രദര്‍ശനവും സെമിനാറുകളും നടക്കും. വിദ്യാനികേതന്‍ വിദ്യാലയങ്ങള്‍, ആര്‍ട് ഓഫ് ലിവിംഗ്, മാതാ അമൃതാനന്ദമയീ മഠം, ആര്‍എസ്എസ്, എന്‍സിസി തുടങ്ങിയ പ്രസഥാനങ്ങള്‍ യോഗാദിനാചരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. യോഗദിന സന്ദേശവുമായെത്തിയ യാത്രയ്ക്ക് ഇന്നലെ അഞ്ചലില്‍ സമാപനമായി. അതിപുരാതനമായ ഭാരതീയ ഋഷിദര്‍ശനങ്ങള്‍ നമ്മുടെ സമ്പത്താണെന്നും ഇവിടെ ജീവിക്കാന്‍ കഴിഞ്ഞതാണ് പുണ്യമെന്നും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത ഫാ. എബ്രഹാം ജോസഫ് പറഞ്ഞു.
സെമിനാരികളില്‍ അച്ചന്മാരും കന്യാസ്ത്രീകളും യോഗ പരിശീലിക്കുന്നുണ്ട്. യോഗ അന്നുമുതല്‍ പരിശീലിക്കുന്നതിനാല്‍ തനിക്ക് ജീവിതശൈലീ രോഗങ്ങളൊന്നും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മനസിനെ നിയന്ത്രിക്കാന്‍ യോഗാഭ്യാസംകൊണ്ട് സാധിക്കും. അസത്തില്‍ നിന്ന് സത്തിലേക്കും അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്കും മരണത്തില്‍നിന്നും അമരത്വത്തിലേക്കും നയിക്കണേ എന്നു പ്രാര്‍ത്ഥിച്ച ഒരേ ഒരു പാരമ്പര്യമാണ് യോഗയുടെയും ഭാരതത്തിന്റേതുമെന്ന് അദ്ദഹം പറഞ്ഞു. ഡോ. രാധാകൃഷ്ണന് അദ്ധ്യക്ഷനായിരുന്നു. എറണാകുളം പതഞ്ജലീ യോഗാ ട്രയിനിംഗ് കോളേജ് രക്ഷാധികാരി കൈതപ്രം വാസുദേവന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പതഞ്ജലി ടി.വി. സുദര്ശനന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. വാസവന്, അഡ്വ.ടി.വൈ. ലൂക്കോസ്, എസ്. ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. ഫിറോസ്. വി.എസ്. സ്വാഗതവും കെ.ബി. ലാല്‍ നന്ദിയും പറഞ്ഞു.
അരീപ്ലാച്ചി എബനേസര്‍ മാര്‍ത്തോമാ പള്ളിയില്‍ യോഗാ ദിനാചരണം ഇന്ന് നടക്കും. രാവിലെ 9.30ന് പള്ളി വികാരി എ.സി. തോമസ് യോഗയും െ്രെകസ്തവ വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കും.
പത്തനാപുരം: മാനവരാശിക്ക് യോഗ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്ന് പുനലൂര്‍ എഎസ്പി ഡോ. ഹിമേന്ദ്രനാഥ് ഐപിഎസ്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹൈസ്കൂളില്‍ നെഹ്റു യുവകേന്ദ്രയുടെ യോഗ ബോധവല്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത്ദര്‍ശന്‍ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ചെയര്മാന് എം.എ. സലാം അധ്യക്ഷതവഹിച്ചു. ആശാശശിധരന്‍, എം.എസ്. പ്രദീപ് കുമാര്‍, ഫാ.കെ.വി. പോള്‍, ടി.എം. ഈപ്പച്ചന്, എസ്. ബിനു, റോയി ജി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
ചവറ: കൃഷ്ണായനം സനാതന ധര്‍മ്മ പ്രചരണ സേവാ സമിതി, മുകുന്ദപുരം മാടന്നട ക്ഷേത്രോപദേശക സമിതി എന്നിവയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 7.30 മുതല്‍ 9.30 വരെ യോഗാദിന പരിപാടികള്‍ നടക്കും.
കരുനാഗപ്പള്ളി: വൈകിട്ട് 5ന് ടൗണ്‍ ക്ലബ്ബ് അങ്കണത്തില്‍ അന്തര്‍ദേശീയ യോഗാദിനാചരണപരിപാടികളുടെ താലൂക്ക് തല ഉദ്ഘാടനം നടക്കും. യോഗാ മാനവരാശിയുടെ ഐക്യത്തിനും സമാധാനത്തിനും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറുമുണ്ടാകും. പരിപാടി സി. ദിവാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് എച്ച്.സലിം അദ്ധ്യക്ഷത വഹിക്കും. എസിപി കെ.ആര്. ശിവസുതന്‍ അഡ്വ.എസ്. ജയപ്രകാശ്, ബി. അലിസാബ്രിന്‍, സുമന്‍ജിത്ത്മിഷ, നജീബ് മണ്ണേല്‍, എം. അന്‍സാര്‍, ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി ആര്. ധനരാജന്, ജോബി.ടി.ലാല്‍, ബി. പ്രഭാകരന് എന്നിവര്‍ പ്രസംഗിക്കും.
കൊല്ലം: ആര്‍ട് ഓഫ് ലിവിംഗിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നാല്പത് കേന്ദ്രങ്ങലില്‍ യോഗ ദിനാചരണം നടക്കും. പുനലൂര്‍, പട്ടാഴി, പത്തനാപുരം, കൊട്ടാരക്കര, വെളിയം, അഞ്ചല്‍, കടയ്ക്കല്‍, ചടയമംഗലം, പുത്തൂര്‍, മണ്ണടി, എഴുകോണ്‍, കുണ്ടറ, അഞ്ചാലുംമൂട്, പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, പരവൂര്‍, മയ്യനാട്, കാവനാട്, ചവറ, പരിമണം, കരുനാഗപ്പള്ളി, ഇടക്കുളങ്ങര, ഓച്ചിറ, കെ.എസ്പുരം, ക്ലാപ്പന, ശ്സ്താംകോട്ട, ആനയടി, നെടിയവിള എന്നിവിടങ്ങളിലാണ് പരിപാടികള്‍. ജില്ലാതല പരിപാടി ഇന്ന് വൈകിട്ട് 5ന് ക്യുഎസി ഗ്രൗണ്ടില്‍ നടക്കും. 23ന് രാവിലെ 10ന് ജില്ലാ ജയിലില്‍ നടക്കുന്ന പരിശീലന പരിപാടി ജയില്എഡിജിപി ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. ജയില്ഡിഐജി പ്രദീപ്കുമാര്‍, സൂപ്രണ്ട് ഹമീദ് തുടങ്ങിയവരും പങ്കെടുക്കും.
കിളികൊല്ലൂര്‍ വിവേകാനന്ദസേവാകേന്ദ്രവും നെഹ്റു യുവകേന്ദ്രയും സംയുക്തമായി നടത്തുന്ന പ്രമേഹനിവാരണയോഗപരിശീലനം ഇരട്ടക്കുളങ്ങരയില്‍ 22ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947248146, 9048491821. ശ്രീഗുരുദേവ് കളരി ആന്‍ഡ് മര്‍മ്മ മസാജ് സെന്ററിന്റെ പരിപാടി ഇന്ന് രാവിലെ 7ന് കടപ്പാക്കട സ്പോര്‍ട്സ് ക്ലബില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: