ന്യൂദല്‍ഹി: പ്രമുഖ അന്താരാഷ്ട്ര കമ്പനിയായ റെക്കിറ്റ് ആന്‍ഡ് ബെന്‍കൈസറിന്റെ ഡെറ്റോള്‍ സോപ്പിന് നിലവാരമില്ലെന്ന് കണ്ടെത്തല്‍. ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആഗ്രയില്‍ നിന്ന് ശേഖരിച്ച ഡെറ്റോളിന്റെയും മറ്റു പത്ത് മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടേയും സാമ്പിളുകള്‍ ലക്േനാവിലെ ലാബില്‍ പരിശോധിച്ചാണ് ഇവയ്ക്ക് നലവാരമില്ലെന്ന ്കണ്ടെത്തിയത്.
മാത്രമല്ല ഡെറ്റോള്‍ സോപ്പിന് 125 ഗ്രാം ഭാരമുണ്ടെന്ന് അതിന്റെ റാപ്പറില്‍ എഴുതിയിട്ടുണ്ടെങ്കിലും 117 ഗ്രാം മാത്രമേയുള്ളുവെന്നും തെളിഞ്ഞതായി അധികൃതര്‍ പറഞ്ഞു. കണ്ടെത്തലുകള്‍ നിഷേധിച്ച് കമ്പനി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: