”ഗുരുവിനെ ഉപദേശിക്കാന്‍ ഭാവിക്കാതെ നല്ലതു പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവരായ്‌ത്തീരണം. അതിനു സന്ന്യാസവേഷം ഒന്നും ആവശ്യമില്ല. നിഷ്‌കാമകര്‍മ്മം കൊണ്ട് അക്രമം ഇല്ലാതാകും. നിഷ്‌കളങ്ക ഹൃദയത്തോടുകൂടി പ്രവര്‍ത്തിക്കുക. ഗുരുദേവന്‍ ഒരു പ്രതിഫലേച്ഛയോടുകൂടിയല്ല ആദര്‍ശപ്രവര്‍ത്തനം തുടങ്ങിയത്. അതാണ് അതിനു ദൈവീക സ്വീകരണം ഉണ്ടായത്. നുണ പറച്ചിലും കൂട്ടിപ്പിടിപ്പിക്കലും അരുത്. നല്ല കാര്യങ്ങളില്‍ മാലിന്യം കലര്‍ത്തരുത്.
















