ന്യൂദല്‍ഹി: ട്രാഫിക് നിയമം ലംഘിച്ച് അമിതവേഗതയിലോടിയ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വാഹനത്തിന് ട്രാഫിക് പോലീസ് പിഴ ചുമത്തി. 400 രൂപയാണ് പിഴ. കഴിഞ്ഞ 12നായിരുന്നു സംഭവം നടന്നത്.
അമിതവേഗതയിലോടിയ സിസോദിയയുടെ വാഹനം നിര്‍ത്താനായി െ്രെഡവറോട് ട്രാഫിക് കോണ്‍സ്റ്റബിള്‍ ഖജൂരി ചൗക്ക് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ദേശം പാലിക്കാന്‍ െ്രെഡവര്‍ വിസമ്മതിച്ചു.
തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനത്തെ ഒരു മണിക്കൂറോളം പോലീസുകാര്‍ പിന്തുടര്ന്നു.പിന്നീട് വഴിയരികില്‍ കാറിനെ തടഞ്ഞുനിര്‍ത്തിയ ട്രാഫിക് പോലീസ് 400 രൂപ പിഴ ചുമത്തിയ സമയത്ത് സിസോദിയ പിന്സീറ്റിലുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതറിഞ്ഞ എ.എ.പി നേതാവ് അശുതോഷ് ട്വിറ്ററിലൂടെ സിസോദിയയ്ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: