ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദിനാശംസകള് നേര്‍ന്നു. ട്വിറ്ററിലൂടെയാണ് മോദി ആശംസകള്‍ നേര്‍ന്നത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്, അദ്ദേഹത്തിന്റെ ആയുസ് ആരോഗ്യത്തിനു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു മോദി ട്വിറ്ററില്‍ കുറിച്ചു. ഇന്നാണ് രാഹുല്‍ ഗാന്ധിക്ക് 45 വയസ് തികയുന്നത്.
വളരെ വര്‍ഷങ്ങള്‍ക്കു ശേഷം, ജന്മദിനം ദല്‍ഹിയില്‍ ആഘോഷിക്കാനാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതും.
2004 ല്‍ രാഹുല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയായതു മുതല്‍ മിക്കവാറും ജന്മദിനങ്ങള് വിദേശത്തു വച്ചാണ് ആഘോഷിച്ചിരുന്നത്.എന്നാല്‍ ഇത്തവണ നിലപാടു മാറ്റി രാജ്യ തലസ്ഥാനത്തു തന്നെ ജന്മദിനം ആഘോഷിക്കാന്‍ രാഹുല്‍ തീരുമാനിച്ചതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: