തുറവൂര്‍: കാലവര്‍ഷം ശക്തമായതോടെ തീരദേശ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തീരദേശ റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള കുടുംബങ്ങളാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. പെയ്ത്തു വെള്ളത്തോടൊപ്പം കടല്‍ ക്ഷോഭത്തില്‍ കയറിയ ഓരുവെള്ളവും ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ കെട്ടികിടക്കുയാണ്.
പള്ളിത്തോട് ചാപ്പക്കടവു മുതല്‍ വെട്ടയ്ക്കല്‍ ആറാട്ടുവഴി വരെയുള്ള തീരമേഖലയില്‍ നുറുകണക്കിന് വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കടലിലേക്ക് വെള്ളം ഒഴുകിപ്പോയിരുന്ന ചെറുതോടുകള്‍ മൂടിപ്പോയതും പല തോടുകള്‍ക്കും കുറുകെ ജല നിര്‍ഗമന മാര്‍ഗങ്ങളില്ലാതെ റോഡുകള്‍ നിര്‍മ്മിച്ചതുമാണ് വെള്ളക്കെട്ടിനിടയാക്കുന്നത്, തീരദേശ റോഡിന് പടിഞ്ഞാറു വശത്ത് കാനയില്ലാത്തതും വെള്ളക്കെട്ട് രൂക്ഷമാക്കുന്നുണ്ട്.
വീടുകളില്‍ വെള്ളം കയറിയതിനാല്‍ പലരും ബന്ധുക്കളുടെ വീടുകളില്‍ അഭയം തേടിയിരിക്കയാണ്. ഓരുവെള്ളം കെട്ടിക്കിടക്കുന്നത് മുലം മേഖലയില്‍ സമൃദ്ധമായിരുന്ന ലക്ഷങ്ങളുടെ പച്ചക്കറി കൃഷികളും നാശോന്മുഖമായിരിക്കയാണ്. കെട്ടിക്കിടക്കുന്ന മലിന ജലത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകന്നതും സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമെന്ന ഭീതിയുയര്‍ത്തുന്നു. തീരമേഖലയില്‍ ജലജന്യരോഗങ്ങളുംമറ്റുംപടരുമെന്ന ആശങ്കയുമുയര്ന്നിട്ടുംആരോഗ്യ വകുപ്പും തദ്ദേശ
ഭരണാധികാരികളുഉണര്ന്നുപ്രവര്ത്തിക്കുന്നില്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്.
തീരമേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാനും നാട്ടുകാരുടെ രോഗഭീതിയകറ്റാനും ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: