കോട്ടയം: ജില്ലയില്‍ നാളികേര ഉത്പാദക കമ്പനി രൂപീകരിക്കുന്നു. കോട്ടയം ജില്ലയില്‍ ആദ്യമായി നീര ഉല്പാദനം ആരംഭിച്ച ചങ്ങനാശ്ശേരി ഫെഡറേഷന്റെ ആസ്ഥാനമായ നെടുംകുന്നം റൂറല്‍ ഹൗസിംഗ് സൊസൈറ്റി ഹാളില്‍ ഇന്ന് രാവിലെ 10.30 ന് ചേരുന്ന കോട്ടയം ജില്ലയിലെ നാളികേര ഫെഡറേഷന് ഭാരവാഹികളുടെ യോഗത്തില്‍ കമ്പനി രൂപീകരിക്കുന്നതിനുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ജില്ലാ ചാര്‍ജ്ജ് ഓഫീസര്‍ കെ. എസ് സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കും. കമ്പനി രൂപീകരണത്തിനുള്ള പ്രാരംഭ ഒരുക്കങ്ങള്‍ക്കായി 12 അംഗ പ്രമോട്ടിംഗ് കമ്മിറ്റി രൂപീകരിച്ച് തിരുക്കൊച്ചി, കരപ്പുറം നാളികേര ഉല്പാദക കമ്പനികളില്‍ പഠന പര്യടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: