തിരുച്ചിറപ്പള്ളി: പത്തു വയസുകാരിയെ മാനഭംഗപ്പെടുത്തിയ സ്വകാര്യ സ്കൂള്‍ അധ്യാപകന് അറസ്റ്റില്‍.
ആറാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനി ടോയിലറ്റിലേയ്ക്ക് പോകുന്നതിന് പുറകെ എത്തിയ ഇരുപത്തിയേഴുകാരനായ അധ്യാപകന് കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളിലൂടെ കുട്ടി പറഞ്ഞത് ശരിയാണെന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അധ്യാപകനെ സ്കൂളില്‍ നിന്നും സസ്പെന്റ് ചെയ്തതായി സ്കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: