ചെന്നൈ: ബെംഗളൂരു-ചെന്നൈ മെയിലിന്റെ രണ്ടു ബോഗികള്‍ പാളം തെറ്റി. ബാസിന് ബ്രിഡ്ജ് റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല.
ഒരു ഫസ്റ്റ് എസി കോച്ചും ഒരു സെക്കന്റ് എസി കോച്ചുമാണ് വെളുപ്പിന് 4.35ന് പാളം തെറ്റിയതെന്ന് ചെന്നൈ റെയില്‍വേ മാനേജര്‍ അനുപം ശര്‍മ്മ പറഞ്ഞു.
അപകടമുണ്ടായ ഉടനെ തന്നെ കോച്ചുകള്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ വ്യക്തമാക്കി. അപകടം മൂലം ഈ റൂട്ടിലെ നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ വൈകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: