ഉണങ്ങിയ വൃക്ഷത്തിന് വെള്ളം ഒഴിക്കുംപോലെയാണ് ചിലര്‍ക്കു ഉപദേശിക്കുന്നത്. അവരില്‍ ഉപദേശംകൊണ്ട് ജ്ഞാനമോ ആത്മജീവനോ ആത്മചൈതന്യമോ കാണുകയില്ല. ബ്രഹ്മചാരികളാണെന്നു വിചാരിക്കുന്നവര്‍ക്ക് അവരുടെ ശരീരത്തിനു ഗുണം ഉണ്ടാകും.
അന്യര്‍ക്കു രസവും സുഖവും ആനന്ദവും ഉണ്ടാക്കാത്തവന്റെ ബ്രഹ്മചര്യം പട്ടിയുടെ ബ്രഹ്മചര്യം പോലെയുള്ളൂ. ബ്രഹ്മചര്യമെടുത്താലും പട്ടി പട്ടിതന്നെ. പശുവിന്റെ പുറകേ പോകുന്ന കാളയെ തടഞ്ഞാല്‍ അതു തടയുന്നവനെ വകവരുത്തും. നല്ലതേ ചിന്തിക്കൂ, നല്ലതേ പറയൂ, നല്ലതേ ചെയ്യൂ എന്നുള്ള വ്രതമാണ് വ്രതം. ജന്മാന്തരം ഇല്ലാത്തതിനാല്‍ ജന്മപാപിയായി ജീവിക്കുന്നു.
സമ്പാദകന്‍
















