കൊച്ചി: ഐബോളിന്റെ കൊബാള്‍ട്ട് 4-ല്‍ എംഎസ്എല്ആര് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. മൊബൈല്‍ കാമറയില്‍ പ്രൊഫഷണല്‍ തികവോടെ ഫോട്ടോകളെടുക്കാന്‍ മാറ്റിയിടാവുന്ന ലെന്‍സുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് എംഎസ്എല്ആറിന്റെ പ്രത്യേകത. നാല് ലെന്‍സുകളും ഇവയ്ക്കൊപ്പമുണ്ട്.
എട്ട് മെഗാപിക്സല്‍ കാമറയും എല്‍ഇഡി ഫഌഷും 3.2 മെഗാപിക്സല്‍ ഫ്രന്റ് കാമറയും സോഫ്റ്റ് ഫഌഷുമാണ് കൊബാള്‍ട്ട് 4-ന്റെ പ്രത്യേകത. വ്യക്തതയുള്ള ചിത്രങ്ങള്‍ക്കായി 5 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് ക്യുഎച്ച്ഡി ഡിസ്പ്ലേയാണ്.
എഫ്എം റേഡിയോ റിക്കോര്‍ഡ് ചെയ്യാം. ജി സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ എന്നിങ്ങനെയുള്ള പുതിയ സാങ്കേതികവിദ്യകളാണ് എംഎസ്എല്ആര് ടെക്നോളജിക്കു പുറമെ കൊബാള്‍ട്ട് 4-നെ വ്യത്യസ്തമാക്കുന്നത്. വില 8499 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: