Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മാന്ത്രികക്കാലുള്ള മഞ്ഞപ്പെണ്‍കിളി

ഒരു വര്‍ഷത്തിനുശേഷം 2003ല്‍ മാര്‍ത്ത തന്റെ കന്നി ലോകകപ്പില്‍ മഞ്ഞകുപ്പായത്തില്‍ പാറിക്കളിച്ചു. ആ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി നേടിയത് മൂന്ന് ഗോളുകള്‍. 2006 മുതല്‍ 2010 വരെ തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഫിഫയുടെ വനിതാ ലോകഫുട്‌ബോളറായി. 2007 ലോകകപ്പില്‍ ബ്രസീല്‍ ഫൈനലിലെത്തിയത് ഈ പെണ്‍ കരുത്തിലായിരുന്നു. ജര്‍മ്മനിയോട് ഫൈനലില്‍ തോറ്റെങ്കിലും മാര്‍ത്ത തല ഉയര്‍ത്തി പിടിച്ചു,

അരുണ്‍ മോഹന്‍ by അരുണ്‍ മോഹന്‍
Jun 16, 2015, 09:11 pm IST
in Lifestyle

കാല്‍പ്പന്തു കളി… എന്നും പുരുഷ മോധാവിത്തത്താല്‍ പുകള്‍പെറ്റ ഈ കളിക്ക് ഇനി പെണ്‍കരുത്തും അവകാശപ്പെടാം. അതിന് വഴിയൊരുക്കിയത് ഫുട്‌ബോളിന്റെ ഈറ്റില്ലമായ ബ്രസീലില്‍ നിന്നുള്ള പെണ്‍കുട്ടി തന്നെ. മറ്റാരുമല്ല മാര്‍ത്ത എന്ന ബ്രസീലിയന്‍ ഫുട്‌ബോളര്‍ തന്നെയാണ് ആ പെണ്‍കുട്ടി. മുഴുവന്‍ പേര് മാര്‍ത്ത വിയേറിയ ഡി സില്‍വ. ചടുലമായ നീക്കങ്ങള്‍ക്കൊണ്ട് ലോകത്തെ ആത്ഭുതപ്പെടുത്തിയ അവളെ എല്ലാവരും വിശേഷിപ്പിച്ചത് ‘പാവാടയിലെ പെലെ'(Pele in Skirts) എന്നാണ്. പിന്നീട് സാക്ഷാല്‍ പെലെ ഇതിനെ ശരിവച്ചു. അത്രയ്‌ക്കായിരുന്നു അവളുടെ കഴിവുകള്‍. വേഗത, ട്രിബിളിംഗ്, ഫിനിഷിംഗ് ഫുട്‌ബോളിന് വേണ്ട മൂന്ന് ഗുണങ്ങളുടേയും പെണ്‍രൂപം. ബ്രസീലുകാര്‍ക്ക് പെലെ എത്രത്തോളം പ്രിയപ്പെട്ടവനാണോ അത്രത്തോളം തന്നെ പ്രിയപ്പെട്ടവളാണ് മാര്‍ത്തയും. പ്രായം 29 വയസ് മാത്രം. ഇതിനോടകംതന്നെ ഫുട്‌ബോളില്‍ ഒരു താരത്തിന് ലഭിക്കാവുന്ന വ്യക്തിഗത നേട്ടങ്ങളിലേറെയും സ്വന്തമാക്കിക്കഴിഞ്ഞു. നാലു ലോകകപ്പുകള്‍, അഞ്ചുതവണ ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം… അങ്ങനെ നീളുന്നു മാര്‍ത്തയുടെ നേട്ടങ്ങള്‍. 1986ല്‍ അലഗോസില്‍ ജനിച്ച മാര്‍ത്ത ആണ്‍കുട്ടികള്‍ക്കൊപ്പം തെരുവുഫുട്‌ബോള്‍ കളിച്ചാണ് വളര്‍ന്നത്. തന്റെ 14ാം വയസ്സില്‍ വനിതകള്‍ക്ക് പ്രത്യേക ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന റിയോയിലെ വാസ്‌കോ ഡ ഗാമ ഫുട്‌ബോള്‍ ക്ലബ്ബിലെത്തി. രണ്ടുവര്‍ഷത്തിനു ശേഷം വിദഗ്ധ പരിശീലനത്തിനായി സ്വീഡനിലേക്ക് ചേക്കേറിയ മാര്‍ത്ത അവിടെ നിന്ന് യുഎസിലേക്ക് പോയി. അതിനിടെ 2002ല്‍ 16-ാം വയസ്സില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ബ്രസീലിനുവേണ്ടി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം 2003ല്‍ മാര്‍ത്ത തന്റെ കന്നി ലോകകപ്പില്‍ മഞ്ഞകുപ്പായത്തില്‍ പാറിക്കളിച്ചു. ആ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി നേടിയത് മൂന്ന് ഗോളുകള്‍. 2006 മുതല്‍ 2010 വരെ തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഫിഫയുടെ വനിതാ ലോകഫുട്‌ബോളറായി. 2007 ലോകകപ്പില്‍ ബ്രസീല്‍ ഫൈനലിലെത്തിയത് ഈ പെണ്‍ കരുത്തിലായിരുന്നു. ജര്‍മ്മനിയോട് ഫൈനലില്‍ തോറ്റെങ്കിലും മാര്‍ത്ത തല ഉയര്‍ത്തി പിടിച്ചു, ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിക്കൊണ്ട്. 2011 ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും തന്റെ ഗോള്‍ പട്ടികയില്‍ 14-ാമത്തെ ഗോളും മാര്‍ത്തയ്‌ക്ക് എഴുതിച്ചേര്‍ക്കാന്‍ സാധിച്ചിരുന്നു. ഇത്തവണത്തെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യമത്സരത്തില്‍ തന്നെ 15-ാം ഗോളും മാര്‍ത്ത സ്വന്തമാക്കിയതോടെ ലോക ഫുട്‌ബോളിന്റെ നെറുകയിലാണ് ഈ പെണ്‍ വാഴ്‌ച്ച. പുരുഷ ഫുട്‌ബോളില്‍ ജര്‍മ്മനിയുടെ മിറോസ്ലോവ്  ക്ലോസെയാണ് 15 ഗോള്‍ തികച്ച താരം. അതാകട്ടെ 36-ാം വയസിലും. മാര്‍ത്തയ്‌ക്ക് മുന്നില്‍ പ്രായവും മത്സരങ്ങളും ഒട്ടേറെയുള്ളപ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാനേറെയാണ്. ഒപ്പം മാര്‍ത്തയുടെ നേട്ടങ്ങള്‍ പ്രചോദനമാക്കി ഫുട്‌ബോളിലേയ്‌ക്കു കൂടുതല്‍ പെണ്‍സാന്നിധ്യങ്ങളേയും പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.