പ്രിയനുടെ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ ഞാനന്നു
പൂന്തോട്ടത്തിലിരുന്നു.
ദൂതുമായ് വന്നുനീ,സ്വര്‍ണ്ണ വര്‍ണ്ണത്തിലെ
ഹംസമേ നീയെന്റെ തോഴന്.
കോരിത്തരിപ്പോടെ രാജകുമാരന്റെ-
കൗതുകമേറുന്ന വാര്ത്തകേട്ടു.
നൃത്തച്ചുവടു പോല്‍ പാറിയെത്തീടുന്ന
നീയല്ലേ എന്റെ വെളിച്ചം.
ഓരോദിനത്തിലും നീയെത്തും നേരത്തു
ഹൃദയത്തുടിപ്പുമായ് ഞാനിരുന്നു.
കൊട്ടാരച്ചുറ്റിലെ ജാലക വാതിലില്‍
ചാരിനിന്നീടുമ്പോള് നിന്നുടെ നിഴലാട്ടം കണ്ടു.
ഒക്കെയും തോന്നലായ് തീരാതിരിക്കുവാന്‍
ദൈവമേ നീ എന്നില്‍ കനിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: