ചാലക്കുടി: മരിയപാലന സൊസൈററിയിലെ അന്തേവാസികള്‍ക്കുള്ള പീഢനം തുടര്‍ക്കഥയാവുന്നു. മൂരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ കീഴില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുരിങ്ങൂരില്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് ഈ അനാഥാലയം. ഇതിന് മുന്‍പും ഇവിടുത്തെ കുട്ടികളെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും സ്വാധീനമുപയോഗിച്ച് ആ കേസ്സുകളെല്ലാം ഇവര്‍ ഒതുക്കി തീര്‍ക്കുകയാണ് പതിവ്. ജോയ്സിയെന്ന ഒരു സ്ത്രീക്കാണ് ഇതിന്റെ മേല്‍ നോട്ടം. ആരംഭം മുതല്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാപക പരാതിയാണ്.
ഇവിടെ എത്തുന്ന അന്യമതക്കാരായ കുട്ടികളെ മതം മാറ്റിയാണ് ഇവിടെ താമസ്സിപ്പിക്കുന്നത്. കുട്ടികളെ മാനസീകമായും മറ്റും പീഡിപ്പിക്കാറുണ്ട്.ചെറിയ തെറ്റിന് പോലും ക്രൂരമായി മര്ദ്ദിക്കുകയാണിവിടെ പതിവെന്ന് പരാതിയുണ്ട്.ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പരാതിയുമായി രംഗത്ത് വന്ന ജോയ്സിയെ കേസ്സില്‍ സ്വാധീനിച്ച് മുരിങ്ങൂരില്‍ പ്രവര്‍ത്തിച്ചിരുന്ന അനാഥാലയം മേലൂര്‍ പൂലാനിയിലേക്ക് മാറ്റിക്കുകയായിരുന്നു ധ്യാനകേന്ദ്രം അധികൃതര്‍.
എന്നാല്‍ ഇപ്പോഴും ഡിവൈനില്‍ നിന്നുള്ള വൈദികരും,കന്യാസ്ത്രീകളും മറ്റും ഇവിയെത്തി കുര്‍ബ്ബാനയും ധ്യാനവും മറ്റും നടത്താറുണ്ട്.എഴുപത്തില്‍ പരം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ കെട്ടിടത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. അവരുടെ വാര്ഡന്മാരായി പുരുഷന്മാരും,സ്ത്രീകളുമുണ്ട്.
രാത്രിയും മറ്റും അസമയങ്ങളില്‍ ഇവിടെ പുറമെ നിന്ന് വാഹനങ്ങലും മറ്റു വന്ന് പോകാറുണ്ടെന്ന് അടുത്ത വീട്ടുകാരും നാട്ടുകാരും പറയുന്നു.നടത്തിപ്പിനെക്കുറിച്ച് വ്യാപകമായ അന്വേക്ഷണം നടത്തണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.അനാഥാലയത്തിലെ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അവശരാക്കിയ മുഴുവന്‍ പേര്‍ക്കെതിരെയും കേസ്സെടുത്ത് അന്വേഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി സി.ഡി.സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
ശ്രീജിത്തെന്ന എട്ടു വയസ്സുകാരനെ മര്‍ദ്ദച്ച അവശനാക്കിയ സംഭവമറിഞ്ഞ് ബിജെപി ജില്ലാ കമ്മിറ്റിയംഗം പി.ആര്, ശിവപ്രസാദ്, മണ്ഡലം ജനറല്‍ സെക്രട്ടറി ബൈജു ശ്രീപുരം പഞ്ചായത്ത് പ്രസിഡന്റ് ബിബിന്‍ കാട്ടുങ്ങല്‍,ഐടി സെല്‍ ജില്ലാ കണ്‍വീനര്‍ വിസന്റ് വില്സന്,അനില്‍,ബ്ലെസന്‍ മേനാച്ചേരി, അനില്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി കുട്ടികളുമായും അധികൃതരുമായും സംസാരിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപിടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.നാട്ടുകാരുടെയും,വിവധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനവും, അനാഥാലായത്തിലേക്ക് തള്ളി കയറുവാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സ്ഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: