പെരുമ്പാവൂര്‍: മുസ്ലിംലീഗ് വാര്‍ഡ് കൗണ്‍സിലറുടെ രാഷ്ട്രീയ-സാമുദായിക വിവേചനം കാരണം ദുരിതം അനുഭവിക്കുകയാണ് പെരുമ്പാവൂര്‍ നഗരസഭയിലെ മൂന്നും നാലും വാര്‍ഡിലെ ജനങ്ങള്‍. മുസ്ലിം സമുദായാംഗങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങള്‍ മാത്രമാണ് മുസ്ലിംലീഗ് പ്രതിനിധിയായ കൗണ്‍സിലര്‍ക്ക് താല്‍പ്പര്യം. മൂന്നാം വാര്‍ഡിലെ റോഡുകള്‍ കാടുപിടിച്ചു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഒരിക്കല്‍പോലും പ്രദേശം സന്ദര്‍ശിക്കാനുള്ള സന്മനസ്സ് അഭ്യസ്തവിദ്യയായ ഈ ജനപ്രതിനിധി കാണിച്ചിട്ടില്ല.
നൂറുകണക്കിന് കുട്ടികള്‍ ഈ കുറ്റിക്കാട്ടിനിടയിലൂടെയാണ് കാഞ്ഞിരക്കാട് ലോവര്‍ പ്രൈമറി സ്കൂളിലേക്ക് നിത്യവും പോകുന്നത്. മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പുപദ്ധതിയില്പ്പെടുത്തി മണിക്കൂറുകള്‍കൊണ്ട് റോഡുകള്‍ വൃത്തിയാക്കാവുന്ന സാഹചര്യമുണ്ടായിട്ടും കൗണ്‍സിലറുടെ വര്‍ഗീയ മനോഭാവം ഒന്നുകൊണ്ടുമാത്രമാണ് തങ്ങള്‍ ഈ ദുരിതം അനുഭവിക്കുന്നതെന്ന് സ്ഥലവാസികള്‍ അഭിപ്രായപ്പെട്ടു. മൂന്നാം വാര്‍ഡിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നത് ഹൈന്ദവ-കുടുംബങ്ങള്‍ ആയതാണ് ഈ വിവേചനം എന്നും നാട്ടുകാര്‍ പറയുന്നു.
ദളിത് കുടുംബങ്ങള്‍ താമസിക്കുന്ന ഒരു പ്രദേശവും ഈ വാര്‍ഡിലുണ്ട്. കൗണ്‍സിലറുടെ ജനവിരുദ്ധ മനോഭാവം കാരണം ഈ കുടുംബങ്ങള്‍ ദുരന്തം നേരിടുകയാണ്. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന കുളം ഇപ്പോള്‍ കാടുപിടിച്ച് ഉപയോഗ ശൂന്യമായിരിക്കുകയാണ്. കുളം നന്നാക്കണമെന്ന് കൗണ്‍സിലറോടും മുനിസിപ്പല്‍ അധികാരികളോടും പലവട്ടം അപേക്ഷിച്ചെങ്കിലും ഒരനക്കവും ഉണ്ടായിട്ടില്ല.
സ്ഥലവാസികളുടെ ഏക ആശ്രയമായ കുളത്തിലാണ് ഇപ്പോള്‍ മാലിന്യം തള്ളുന്നത്. ഈ കുളം നന്നാക്കിയാല്‍ ഇനിയും ഉപയോഗിക്കാനാവുന്നതോടൊപ്പം സമീപപ്രദേശത്തെ നൂറുകണക്കിന് വീടുകളിലെ കിണറുകളും ഈ കുളം നിറയുന്നതിനൊപ്പം നിറയും. എന്നാല്‍ എല്ലാം ശരിയാക്കാം എന്ന ഉത്തരമാണ് അഞ്ച് വര്‍ഷമായി കൗണ്‍സിലറില്‍നിന്നും ലഭിക്കുന്നത്. ഇതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്. അടുത്ത തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പാക്കാനും മുനിസിപ്പല്‍ അധ്യക്ഷസ്ഥാനം നേടിയെടുക്കാനുമുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലായതു കാരണം കൗണ്‍സിലറും ഭര്‍ത്താവും ചെറുകിട മരാമത്തു പണികള്‍ ശ്രദ്ധിക്കാറില്ല എന്നാണ് വാര്‍ഡില്‍ പൊതുവേ കേള്‍ക്കുന്ന പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: