മട്ടാഞ്ചേരി: തെരുവുനായ ശല്യം രൂക്ഷമായ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി മേഖലയില്‍ ജനം ഭയാശങ്കയിലായി. രണ്ടുദിവസത്തിനകം മൂന്നുപേര്‍ നായയുടെ കടിയേറ്റു. ഞായറാഴ്ച ഫോര്‍ട്ടുകൊച്ചിയില്‍ കാല്‍നടയാത്രക്കാരായ അജീഷിനും തിങ്കളാഴ്ച പാണ്ടിക്കുടിയില്‍ സേവ്യര്‍, ബാബു എന്നിവര്‍ക്കുമാണ് നായകടിയേറ്റത്.
ഇവര്‍ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സനടത്തി. നായശല്യം രൂക്ഷമായ ഫോര്‍ട്ടുകൊച്ചി, അമരാവതി, ചെറളായി, കൂവപ്പാടം, ചുള്ളിക്കല്‍, കരുവേലിപ്പടി, കഴുത്തുമുട്ട്, കൊച്ചുപള്ളി റോഡ് എന്നിവിടങ്ങളിലൂടെ രാത്രിയാത്ര ദുഷ്കരമായിരിക്കുകയാണ്. നഗരസഭയുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിഫലമാകുകയും ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ പരാജയപ്പെടുന്നതും ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: