മുഹമ്മ: വേമ്പനാട് കായലില്‍ പോള തിങ്ങി. മത്സ്യത്തൊഴിലാളികള്‍ക്കും ജലയാനങ്ങള്‍ക്കും ഭീഷണി. മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളമിറക്കാനാവാത്ത അവസ്ഥയാണിപ്പോള്‍. സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കായലില്‍ പോള നിറയുന്നത്. ഇത്തവണ അത് ഏപ്രില്‍, മെയ് മാസങ്ങളിലെ ആരംഭിച്ചിരുന്നു.
നേരത്തെ തന്നെ പോള എത്താന്‍ കാരണം വേനല്‍മഴയാണ്. വേമ്പനാട് കായലില്‍ പതിക്കുന്ന മീനച്ചില്‍, പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളിലൂടെ ഒഴുക്കില്‍ പാടശേഖരങ്ങളില്‍ നിന്നാണ് പോളയെത്തിയത്. കുട്ടനാട്ടില്‍ നിന്നും കര്‍ഷകര്‍ തള്ളിവിടുന്ന പോളയും ഇതില്‍പ്പെടും. അതേസമയം തണ്ണീര്‍മുക്കം ബണ്ട് തുറക്കാന്‍ താമസിച്ചതും പോള തിങ്ങി വളരാന്‍ കാരണമായി.
ബണ്ട് തുറന്ന് ഉപ്പുവെള്ളം കയറുന്നതോടെ പോളയ്ക്ക് ശമനമുണ്ടാകും. എന്നാല്‍ ഇത്തവണ ബണ്ട് തുറന്നിട്ടും പോളയുടെ അളവില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. കായലില്‍ പായല്‍ വര്‍ദ്ധിച്ചതോടെ കൊതുകുകളും പെരുകി. ഇത് തീരദേശവാസികളുടെ സൈ്വര്യം കെടുത്തുകയാണ്. പായല്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് വര്‍ഷങ്ങള്‍ മുമ്പ് സര്‍ക്കാര്‍ ചില നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും ലക്ഷങ്ങള്‍ പാഴായതല്ലാതെ പദ്ധതി പൂര്‍ത്തിയാക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: