അമ്പലപ്പുഴ: അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജന്മഭൂമി അമൃതം മലയാളം വായനാ പദ്ധതിക്ക് തുടക്കമായി. പുന്നപ്ര ശാന്തിഭവന് സര്‍വോദയ ചാരിറ്റബിള്‍ ട്രസ്റ്റി മാത്യു ആല്ബിന് സ്കൂള്‍ ഇന്‍ചാര്‍ജ് എസ്. ജ്യോതിശ്രീക്ക് പത്രം നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും തുല്യസ്ഥാനം നല്‍കിയുള്ള ജീവിതം നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ സത്യസന്ധരായി ജീവിക്കുവാനാണ് പഠിക്കേണ്ടതെന്നും മാത്യു ആല്ബിന് പറഞ്ഞു.
പത്രവായനയാണ് പുസ്തകങ്ങളെ കൂടുതല്‍ അറിയുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ പത്രവായനയ്ക്കും പ്രാധാന്യം നല്‍കണമെന്നും ജ്യോതിശ്രീ പറഞ്ഞു. അദ്ധ്യാപകരായ ചന്ദ്രഭാനു, എന്‍. ചന്ദ്രലാല്‍, ജെ. വിശ്വനാഥന്, സതീശന്, ബിജെപി അമ്പലപ്പുഴ വടക്കുപഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സന്തോഷ് സന്നിധി, വൈസ് പ്രസിഡന്റ് ഷാജി പഴൂപ്പാറ, ഗ്രാമപഞ്ചായത്തംഗം സി. പ്രദീപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: