മാവേലിക്കര: ജില്ലാ പഞ്ചായത്തില്‍ നിന്നും സര്‍ക്കാരിലേക്ക് തിരികെ എടുത്ത തഴക്കരയിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്തു വന്ന എഴുപതു സ്ത്രീ തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ ശ്രമം.
തിങ്കളാഴ്ച മുതല്‍ ജോലിക്ക് വരേണ്ടെന്ന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ തൊഴിലാളികളെ തത്ക്കാലം പിരിച്ചു വിടേണ്ട എന്നു തീരുമാനിച്ചു.
കായികക്ഷമതാ പരിശോധനകളടക്കമുള്ള നിരവധി സ്ക്രീനിംഗുകള്ക്കു ശേഷം ഇരുന്നൂറ്റി അമ്പതോളം വരുന്ന തൊഴിലാളികളില്‍ നിന്നാണ് മൂന്നു മാസങ്ങള്‍ക്കുമുമ്പ് ഇവരെ തെരഞ്ഞെടുത്തത്.
ജില്ലാ പഞ്ചായത്തില്‍ നിന്നും സര്‍ക്കാര്‍ കൃഷിത്തോട്ടം ഏറ്റെടുത്ത് മൂന്നു മാസം തികയും മുമ്പാണ് തൊഴിലാളികളെ പിരിച്ചുവിടാന്‍ നീക്കം നടക്കുന്നത്. കരഭൂമിയില്‍ പണിചെയ്യുന്നതിന് പ്രത്യേക പരിശീലനം നേടിയ ഇവരെ പൂര്‍ണ്ണമായും ഒഴിവാക്കി പകരം വീയപുരത്തെ നെല്കൃഷിഫാമിലെ തൊഴിലാളികളെ ഇവിടേക്ക് കൊണ്ടു വരാനാണ് ശ്രമം.
ഒരു ഐഎന്‍ടിയുസി സംസ്ഥാന നേതാവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരത്തിലൊരു നീക്കം നടന്നതെന്നു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: