ചേര്‍ത്തല: എസ്എന്‍ഡിപി യോഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴികാട്ടില്‍ നടത്തിയ പ്രസ്താവന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന് കണ്‍വീനര്‍ കെ.കെ.മഹേശന് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലേയ്ക്ക് കുടിയേറിപ്പാര്‍ത്ത് ഇവിടുത്തെ വിഭവങ്ങള്‍ ഉപയോഗിച്ച് പള്ളികളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുകയും ആവശ്യമുള്ള മുഴുവന്‍ സഹായങ്ങളും നല്കിയ ഹിന്ദുക്കളെ പ്രത്യേകിച്ച് ഈഴവ സമുദായത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള ബിഷപ്പിന്റെ പ്രസ്താവന സാമൂഹിക അന്തരീക്ഷം കൂടുതല്‍ സംഘര്‍ഷഭരിതമാക്കാനെ ഉപകരിക്കുകയുള്ളു.
പിന്നാക്ക വിഭാഗങ്ങളുടെയും ദളിതരുടെയും സാമ്പത്തികസാമൂഹിക പിന്നാക്ക അവസ്ഥകള്‍ ചൂഷണം ചെയ്ത് അവരെ മതപരിവര്‍ത്തനം നടത്തി വളരെ ന്യൂനപക്ഷമായിരുന്ന ക്രൈസ്തവ സമൂഹം ഭൂരിപക്ഷമായി മാറുമ്പോഴും ആ സ്വാധീനമുപയോഗിച്ച് ഖജനാവ് കൊള്ളയടിച്ച് കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ നോക്കി ഇത്തരം ജല്പ്പനങ്ങള് നടത്തുന്ന ബിഷപ്പുമാര്‍ മലയാളികള്‍ക്ക് അപമാനമാണ്.
പാവപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികളെ അപമാനിക്കുന്ന ചില്ലുമേടയിലിരിക്കുന്ന പാതിരിമാരെ അവര്‍ അര്‍ഹിക്കുന്ന തരത്തില്‍ കൈകാര്യം ചെയ്യാനുള്ള ശേഷി എസ്എന്‍ഡിപി യോഗത്തിനുണ്ടെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാത്തപക്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും യൂണിയന് കണ്‍വീനര്‍ കെ.കെ. മഹേശന് പറഞ്ഞു.
ക്രൈസ്തവ മതതീവ്രവാദം
നാടിന് ആപത്ത്: ഹിന്ദുഐക്യവേദി
മാവേലിക്കര: ഹൈന്ദവ സമൂഹത്തില്‍ നിന്ന് സേവനത്തില്‍ മറവില്‍ ആളുകളെ അടര്‍ത്തി എടുത്ത് തടിച്ച് കൊഴുത്തവരാണ് മുതലെടുപ്പിന് വേണ്ടി ഹൈന്ദവ സാമുദായിക സംഘടനകള്‍ക്ക് നേരെ പോര്‍വിളി നടത്തുന്നതെന്ന് ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ആര്. പ്രഭാകരന് പറഞ്ഞു. ഇടുക്കി ബിഷപ്പ്മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നടത്തിയ ഹൈന്ദവ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ഹിന്ദുഐക്യവേദി മാവേലിക്കര താലൂക്ക് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിവര്‍ത്തന ക്രൈസ്തവരില്‍ 37 ശതമാനത്തെയും ഈഴവ സമുദായത്തില്‍ നിന്ന് അടര്ത്തിയെടുത്തവരാണ് ഇന്ന് എസ്എന്‍ഡിപിയ്ക്ക് നേരെ ആക്ഷേപം ഉയര്‍ത്തുന്നതെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. വര്‍ഗീയവാദം ഇളക്കിവിട്ട് മുതലെടുപ്പ് നടത്തുന്ന ഇത്തരക്കാര്‍ക്ക് എതിരെ മതവിദ്വേഷം വളര്‍ത്തുന്നുവെന്ന കുറ്റം ചുമത്തി തുറങ്കില്‍ അടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി വിനോദ് ഉമ്പര്‍നാട്, ജില്ലാ സഹസംഘടനാ സെക്രട്ടറി ജി.കെ. ബിജു, ജില്ലാ ട്രഷറര്‍ കെ. ജയപ്രകാശ്, താലൂക്ക് ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. അരുണ്‍, ആര്. രാമചന്ദ്രന്, മഹേഷ്, ശിവന്‍കുട്ടി ചെട്ടിയാര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് പോലീസില്‍ പരാതി
ചേര്‍ത്തല: ലൗജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ എസ്എന്‍ഡിപി യോഗത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ തട്ടിയെടുക്കുന്നുയെന്ന ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്കി.
ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വി.എസ്.രാജനാണ് പരാതി നല്‍കിയത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ മതവൈര്യം വളര്‍ത്തുന്ന പ്രസ്താവനകള്‍ കുറ്റകരമാണെന്നും ഐപിസി 153 എ വകുപ്പ് പ്രകാരം കേസെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വ്യത്യസ്ത മതവിഭാഗങ്ങളായ ഹിന്ദുക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കിടയില്‍ സംശയവും തെറ്റിദ്ധാരണയും പരത്തി മതസൗഹാര്‍ദ്ദം തകര്‍ക്കുകയെന്നതാണ് ബിഷപ്പ് ചെയ്തിരിക്കുന്നത്. ഈ പ്രസ്താവന വായിച്ച ആയിരക്കണക്കിന് യോഗം പ്രവര്‍ത്തകര്‍ക്ക് മനോവിഷമവും ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ ബിഷപ്പിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 153(എ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതിക്കായി ആഭ്യന്തര സെക്രട്ടറിക്കു അപേക്ഷ നല്‍കിയതായും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: