ചവറ: തകര്‍ന്ന റോഡ് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടി സ്വീകരിച്ചില്ലെ ന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്. ചവറ പഞ്ചായത്തിലെ വട്ടത്തറ ചെപ്ലേഴത്ത് ജംഗ്ഷനു സമീപം ഉളള റോഡാണ് അധികൃതരുടെ അനാസ്ഥ കാരണം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നത്.
ഒരു മാസത്തിനു മുമ്പ് മണലുമായി വന്ന ലോറി കയറ്റം കയറുന്നതിനിടയില്‍ റോഡിന്റെ ശോചനീയാവസ്ഥ കാരണം താഴ്ചയിലേക്ക് മറിഞ്ഞിരുന്നു.
ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതിനാലാണ് നാട്ടുകാര്‍ രംഗത്ത് വന്നിരിക്കുന്നത്.
മഴക്കാലം ആയതോടുകൂടി റോഡിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാണ്. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. പലപ്പോഴും ഇരു ചക്ര വാഹനത്തില്‍ വരുന്നവര്‍ പേടിയോടെയാണ് ഇതു വഴി കടന്നു പോകുന്നത്. എത്രയും പെട്ടെന്ന് റോഡ് നന്നാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: