Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍- 68

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2015, 10:55 pm IST
in Samskriti

ദിനകൃത്യങ്ങള്‍ക്ക് ശേഷം മൂവരും യാത്ര തുടര്‍ന്നു. അന്ന് രാത്രി ഗംഗാസരയു സംഗമത്തിലെ കാമാശ്രമത്തില്‍ തങ്ങി. പിറ്റേദിവസം നദി കടന്ന് ഘോരവനത്തിലെത്തിച്ചേര്‍ന്നു. ആ വനം ‘സുന്ദ’പത്‌നിയായ താടകയുടെ വിഹാരരംഗമാണെന്ന് വിശ്വാമിത്രന്‍ ഞങ്ങളെ അറിയിച്ചു. അവള്‍ ദുര്‍വൃത്തയാകയാല്‍ വധാര്‍ഹയാണെന്നും അവളെ വധിച്ച് വനത്തെ സംരക്ഷിക്കണമെന്നും മഹര്‍ഷി നിര്‍ദ്ദേശിച്ചു. അദ്ദേഹം താടകയുടെ കഥ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു.

ഗന്ധര്‍വരാജാവായ സുരക്ഷകന്റെ പുത്രനായ സുകേതുവിന് തപ:ഫലമായി താടക എന്ന ഒരു പുത്രി ജനിച്ചു, പുരുഷന്മാരെപ്പോലുള്ള കായികശക്തിയും പരുഷമായ അക്രമപ്രവൃത്തിയും അമേയമായ മായാപ്രവൃത്തിയും താടകയ്‌ക്ക് സ്വതസിദ്ധമായിരുന്നു. അവള്‍ സുന്ദന്‍

എന്ന ഒരു ഗന്ധര്‍വ യുവാവിനെ സ്വഭര്‍ത്താവായി വരിച്ചു. മാരീചനെന്നും, സുബാഹുവെന്നും രണ്ട് പുത്രന്മാര്‍ അവര്‍ക്കു ജനിച്ചു. മതാവിനെപ്പോലെതന്നെ അവരും മഹാശക്തിശാലികളും മായാവികളും ആയിത്തീര്‍ന്നൂ. മദോന്മത്തനായി ഒരിക്കല്‍ അഗസ്ത്യാശ്രമം ആക്രമിച്ച സുന്ദന്‍ മുനിയുടെ കോപാഗ്നിയില്‍ ഭസ്മാവശേഷനായിത്തീര്‍ന്നു. പകരംവീട്ടാന്‍ചെന്ന താടകയെയും  പുത്രന്മാരേയും അഗസ്ത്യന്‍ ശപിച്ച് രാക്ഷസരാക്കിത്തീര്‍ത്തു.

തല്‍ക്ഷണം ഘോരരൂപികളായിത്തീര്‍ന്ന അവര്‍ ആദ്യം രാക്ഷസവംശ പിതാവായ സുമാലിയോടൊന്നിച്ച് പാതാളത്തിലും പിന്നെ രാക്ഷസരാജാവായ രാവണനോടൊത്ത് ലങ്കയിലും താമസിച്ചു. ഇപ്പോള്‍ അവര്‍ രാവണ നിര്‍ദേശമനുശരിച്ച് സജ്ജനങ്ങളെ ദ്രോഹിക്കുന്നതിനായി നാട്ടിലെല്ലാം സഞ്ചരിക്കുകയാണ്. അഗസ്ത്യശാപം ഭയന്നും മക്കളെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തതുകൊണ്ടും കുറേകാലമായി താടക ഈ വനത്തിലാണ് താമസം. മനുഷ്യരോ വനദേവതകളോ എന്തിനേറെ ദേവന്മാര്‍പോലും ഈ വനാന്തരങ്ങളില്‍ എത്തിനോക്കാറില്ല. താടകയുടെ പുത്രന്മാരും അവരുടെ കൂട്ടാളികളും ചേര്‍ന്നാണ് ആശ്രമയാഗം മുടക്കുന്നത് ആ കാണുന്ന മഹാഗിരി താടകയുടെ വാസകേന്ദ്രമാണ്.

ഇങ്ങിനെ വിശ്വമിത്രമഹര്‍ഷി കഥ പറഞ്ഞു ഞങ്ങള്‍ അതു ശ്രവിച്ച് നടക്കുന്നതിന്നിടയില്‍ താടകാഗിരിയുടെ അടുത്തുള്ള കൊടുങ്കാട്ടില്‍ നിന്നും ഘോരരൂപിണിയായ താടക ഒരു വലിയ ശൂലവും ധരിച്ചുകൊണ്ട് അടുത്തുവരുന്നത് ഞങ്ങള്‍ കണ്ടു.

ആ ദൃശ്യം വീക്ഷിച്ചുകൊണ്ട് മഹര്‍ഷി പറഞ്ഞു ഇതാ ഈ വരുന്നവളാണ് ആ ദുഷ്ട രാക്ഷസി.

അതുകേട്ടു രാമന്‍ പറഞ്ഞു ഇവള്‍ കാഴ്ചയില്‍തന്നെ ആളൊരു ഭയങ്കരിയാണ്  പക്ഷെ ഒരു സ്ത്രീയല്ലെ, സ്ത്രീഹത്യ പാതകമല്ലെ?

രാമ വചനത്തിന് മറുപടിയായി വിശ്വാമിത്രന്‍ പറഞ്ഞു രാമ ഇവള്‍ രൂപം കൊണ്ട് മാത്രമാണ്  ഒരു സ്ത്രീ. പക്ഷെ പ്രവൃത്തികള്‍ അങ്ങിനെയല്ല. ഇവളോട് അനുകമ്പ കാട്ടേണ്ട ആവശ്യമില്ല. പാപികളായ സ്ത്രീകളെ വധിക്കുന്നത് പാതകമാവുകയില്ല. പണ്ട് ഇന്ദ്രന്‍ തന്നെ കമതി എന്നുപേരായ ഒരു നീചനാരിയെ വധിച്ചിട്ടുണ്ട്. ഭൃഗുരാമന്‍ സ്വന്തം മാതാവായ രേണുകയെ കൊന്നിട്ടുണ്ട്. ഇങ്ങനെ സ്ത്രീവധം പലതും നടന്നിട്ടുണ്ട്. അതിനെയൊന്നും ആരും അധിക്ഷേപിച്ചിട്ടില്ല. ഇത്തരത്തിലുള്ള ദുഷ്ടകളെ വധിക്കാതിരിക്കുന്നതാണ് മഹാപാതകം ദുഷ്ടശിക്ഷയും, ശിഷ്ടരക്ഷയുമാണല്ലോ രാജധര്‍മ്മം. ശാസിക്കേണ്ടിടത്ത് ശാസിക്കുകയും വധിക്കേണ്ടിടത്ത് വധിക്കുകയമാണ് രാജധര്‍മ്മം. ഇവള്‍ എല്ലാംകൊണ്ടും ശിക്ഷാര്‍ഹയാണ്.

ഇതുകേട്ട ശ്രീരാമന്‍ സാധു ജനങ്ങളുടെ രക്ഷയ്‌ക്കുവേണ്ടി അങ്ങയുടെ നിര്‍ദ്ദേശം അനുസരിക്കുന്നതാണ് എന്നു പറഞ്ഞു. മഹര്‍ഷിയോട് അപ്രകാരം പറഞ്ഞെങ്കിലും സ്ത്രീയായതുകൊണ്ട് അവളെ കൊല്ലുന്നതു ശരിയല്ലെന്നു കരുതി അവളുടെ കൈകാലുകള്‍ ഒടിച്ച് ചെവിയും മൂക്കും മുറിച്ച് കളയാമെന്ന് ശ്രീരാമന്‍ തന്നോട് പറയുകയുണ്ടായി. അതിനുശേഷം ഞാണൊലി ഉച്ചത്തില്‍ മുഴക്കി. ഇത്രയുമായപ്പോഴേക്കും രാക്ഷസി അടുത്തുവരികയും തങ്ങളെക്കണ്ട് ആദ്യം ഒന്ന് ഹസിക്കുകയും പിന്നീട് അട്ടഹസിക്കുകയും ചെയ്തു.

അനന്തരം അവള്‍ ഒരു പാറയെടുത്തുയത്തി വിശ്വാമിത്രന്റെ നേര്‍ക്ക് എറിഞ്ഞു. ഉടന്‍തന്നെ രാമന്‍ ഒരു ബാണമയച്ച് പാറപൊടിച്ചു കളഞ്ഞു മാനഹാനിയാല്‍ കുപിതയായ രാക്ഷസി അലറി വായുംപിളര്‍ന്ന്‌കൊണ്ട് രാമനോടടുത്തു. ആര്‍ക്കും ഒന്നും കാണാന്‍ പറ്റാത്തവിധം അവിടമാകെ പൊടിപടലം നിറഞ്ഞു. അവള്‍ വീണ്ടും പാറത്തുണ്ടുകള്‍ വര്‍ഷിക്കാന്‍ തുടങ്ങി. രാമന്‍ അവളുടെ കൈകളും ലക്ഷ്മണന്‍ മൂക്കും ചെവിയും അരിഞ്ഞുവീഴ്‌ത്തി. എന്നിട്ടും അവള്‍ കല്‍മഴ നിര്‍ത്തിയില്ല.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ
Kerala

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.