കോട്ടയം: നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളിലെത്തുന്ന വൃദ്ധരെ സഹായ വാഗ്ദാനവുമായെത്തി പണം തട്ടുന്ന സംഘത്തിനെ കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്ന് പോലീസ് അധികൃതര്‍. കഴിഞ്ഞദിവസം നഗരത്തിലെത്തിയ വൃദ്ധ ദമ്പതികളില്‍നിന്നും 2000 രൂപ കൈക്കലാക്കി ഒരാള്‍ ഓടി രക്ഷപ്പെട്ട സംഭവം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഉണ്ടായതായി യാത്രക്കാര്‍ പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് സിഐ സക്കറിയ മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: