ചങ്ങനാശ്ശേരി: നെല്ലിന്റെ സംഭരണവില നല്‍കുന്നതിന് മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കാത്ത സാഹചര്യത്തില്‍ കുട്ടനാട് വികസന സമിതി രണ്ടാംഘട്ട കര്‍ഷകസമരത്തിന് ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ 20 ന് രാത്രിയില്‍ അത്താഴ പട്ടിണി ഇരുന്ന് കര്‍ഷകര്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയ ഉത്പ്പന്നത്തിന്റ വില തരണമെന്ന് ആവശ്യപ്പെടും . രണ്ടാംഘട്ട സമരപ്രഖ്യപന കണ്വന്ഷന് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുട്ടനാട് വികസന സമിതി ഓഡിറ്റോറിയത്തില്‍ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേരും. കണ്‍വന്‍ഷനില്‍ ആലപ്പുഴ , പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നെല്ല് കര്‍ഷകര്‍, പാടശേഖരസമിതി സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കുമെന്ന് സമരസമിതി കണ്‍വീനര്‍ ഔസേപ്പച്ചന് ചെറുകാട് പറഞ്ഞു.
2015 മാര്‍ച്ച് 20 ന് ശേഷം നെല്ലു നല്കിയ ആലപ്പുഴ ജില്ലയിലെ 36,600 കര്‍ഷര്‍ക്ക് 150 കോടി രൂപായും കോട്ടയം ജില്ലയിലെ 14,200കര്‍ഷര്‍ക്ക് 56.75 കോടിയും പത്തനംതിട്ട ജില്ലയിലെ 2100 കര്‍ഷകര്‍ക്ക് 13കോടി രൂപയായും ഉള്‍പ്പെടെ 219.75 കോടി രൂപ ഈ മൂന്ന് ജില്ലയിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട് കൂടാതെ സംസ്ഥാനത്തെ മുഴുവന്‍ നെല്ല് കര്‍ഷകര്‍ക്കായി 375.50 കോടി രൂപാ സര്‍ക്കാര്‍ നല്‍കാനുണ്ട്. സംഭരണവില കര്‍ഷകര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിന്റെ നേതൃത്വത്തില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ല് കര്‍ഷകരുടെ നേതൃത്വത്തില്‍ പിച്ചചട്ടിയും വഹിച്ചുകൊണ്ട് പട്ടിണി റാലിയും ഉപവാസസമരവും രാമങ്കരിയില്‍ കഴിഞ്ഞ 10 ന് ഒന്നാംഘട്ട സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് കര്‍ഷകരുടെ നെല്ലിന്റെ വില നല്‍കുന്നതിന് 9% പലിശ നിരക്കില്‍ 225 കോടി രൂപാ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുക്കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാല്‍ സപ്ലൈകോയുടെ നിയമാവലി പ്രകാരം 600 കോടിയില്‍ കൂടുതല്‍ വായ്പയെടുക്കുവാന്‍ കഴിയില്ല. ഇപ്പോള്‍ നെല്ല് സംഭരണ വില നല്‍കുന്നതിനായി 225 കോടി വായ്പ എടുത്താല്‍ മൊത്തം 832.67 കോടിയിലെത്തും. ഇതുമൂലം വായ്പ എടുക്കല്‍ തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് സംഭരണവില ലഭിക്കുന്നതിന് വീണ്ടും കാലതാമസം നേരിടും. ഇതോടെ കുട്ടനാട്ടിലെ 2500ഹെക്ടര്‍ നിലത്തിലെ രണ്ടാകൃഷി കര്‍ഷകര്‍ ഉപേക്ഷിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: