മട്ടാഞ്ചേരി: കുമ്പളങ്ങി സര്‍ക്കാര്‍ ആശുപത്രി, പള്ളുരുത്തി താലൂക്കാശുപത്രി എന്നിവയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തണമെന്ന് ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി കൊച്ചി താലൂക്ക് സമിതിയോഗം ആവശ്യപ്പെട്ടു. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക, എക്സറെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുക, അത്യാഹിത വിഭാഗം കാര്യക്ഷമമാക്കുക, 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക തുടങ്ങി ജനോപകാരപ്രദമായ ആവശ്യങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനം വിപുലമാക്കണമെന്നും ആവശ്യം ഉയര്‍ന്നു.
കൊച്ചി താലൂക്ക് പ്രസിഡന്റായ കൊച്ചി തഹസില്‍ദാര്‍ ബീഗം താഹിറ യോഗം ഉദ്ഘാടനം ചെയ്തു. റോഷന് ജോണ്‍, കെ.ബി.സുനില്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ റെഡ്ക്രോസ് കൊച്ചി താലൂക്ക് പ്രസിഡന്റായി തഹസില്‍ദാര്‍ ബീഗം താഹിറയെ തെരഞ്ഞെടുത്തു. ചെയര്മാന് ടി.എം. നൂഹു, വൈസ് ചെയര്മാന് റോഷന് ജോണ്‍, മെമ്പര്‍ സെക്രട്ടറി കെ.ബി.സുനില്‍, ട്രഷറര്‍ റോസ് മേരി വില്‍സണ്‍ എന്നിവരെ തെരഞ്ഞെടുത്തു.
ഇന്ന് ഇന്ത്യന്‍ റെഡ്ക്രോസ് കൊച്ചി താലൂക്ക് സമിതിയും എസ്ബിഐ ലേണിംഗ് സെന്ററും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തും. ഫോര്‍ട്ടുകൊച്ചിയിലെ എസ്ബിഐ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 ന് ക്യാമ്പ് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: