ഈ ലോകത്തെ രക്ഷിക്കാന്‍ വേണ്ടി അന്‍പതു ശതമാനം പേരെങ്കിലും ആത്മീയതില്‍ വ്യാപരിക്കുന്നവരാക്കിത്തീര്‍ക്കണമെന്നാണ് നമ്മുടെ ആഗ്രഹം. അമിതമായ
പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവര്‍, അവരവരുടെ സമൂഹത്തിന്റെ, ലോകത്തിന്റെ, പരിസ്ഥിതിയുടെ, ഈ ഭൂമിയുടെതന്നെ നാശത്തിനു കാരണമാകുന്നില്ല. അവബോധമില്ലായ്‌മയുടെ പാരമ്യതയില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മനുഷ്യര്‍ മാത്രമാണ് ശരിക്കും ഈ ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അങ്ങനെയല്ലേ? അവബോധമില്ലായ്‌മയുടെ പാരമൃതയില്‍ തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നറിയാതെ മറ്റുള്ളവരെ അനുകരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അധികാവേശത്തില്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഈ ഭൂമിയുടെ അതിഘോരമായ ഹാനിക്ക് ഹേതുവായിരിക്കുന്ന ഈ മനുഷ്യരാണ്. ഈ മനുഷ്യരാണ് ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. മനുഷ്യരാശിയെ മുഴുവന്‍തന്നെ കൂട്ട ആത്മഹത്യയിലേക്ക് കൊണ്ടുപോയ്‌ക്കൊണ്ടിരിക്കുന്നത് ഈ മനുഷ്യരാണ്.
അതുകൊണ്ട് ഈ ലോകത്തോട് ഉത്തരവാദിത്വപൂര്‍ണമായി നിങ്ങള്‍ക്കു ചെയ്യാവുന്നത്, പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങുക എന്നതാണ്. പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയെന്നത് അത്ര എളുപ്പമല്ല. വെറുതെ മൗനമായിരിക്കണമെങ്കില്‍ അത്യധികം പക്വത ആവശ്യമാണ്. അത് നിങ്ങള്‍ അലസനോ ഉത്തരവാദിത്വമില്ലാത്തവനോ ആയതുകൊണ്ട് സംഭവിക്കുന്നതല്ല. മറിച്ച് അവബോധത്തോടും പ്രജ്ഞയോടുംകൂടി ഇരിക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ്.
















