കൊട്ടാരക്കര: കൊട്ടാരക്കര തമ്പുരാന് കഥകളി മ്യൂസിയം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് പൈതൃകകലാകേന്ദ്രത്തോടോപ്പം സംരക്ഷിക്കണമെന്ന് തിരുവിതാകൂര്‍ ദേവസ്വം എംപ്ലോയിസ് സംഘ് കൊട്ടാരക്കര ഗ്രൂപ്പ് കമ്മറ്റിയോഗം ആവശ്യപ്പെട്ടു.
ദേവസ്വത്തിന്റെ കീഴില്‍ സംരക്ഷിച്ചിരിക്കുന്ന അമൂല്യ വസ്തുക്കള്‍ കൂടി ഇവിടെയെത്തിച്ച് സന്ദര്‍ശകര്‍ക്കും ഭക്തര്‍ക്കും കാണത്തക്ക രീതിയില്‍ ആകര്‍ഷകമായി പ്രദര്‍ശിപ്പിച്ച് സംരക്ഷിക്കണം. ക്ഷേത്രകുളം ശുചിയാക്കി ഭക്തരുടെ വികാരം മാനിക്കാന്‍ ബോര്‍ഡ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗ്രൂപ്പ് പ്രസിഡന്റ് ശങ്കരമംഗലം ഗോപന് അദ്ധ്യക്ഷനായിരുന്നു. കൊട്ടാരക്കര സന്തോഷ്, ശ്രീനാഥ്, പുലിയില തുളസി, തെങ്ങമം ജയകുമാര്‍, കവിറ്റവികം ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: