കുന്നത്തൂര്‍: വിരലില്‍ കുടുങ്ങിയ മോതിരവുമായി യുവതി സഹായം തേടി ഫയര്‍സ്റ്റേഷനിലെത്തി. ചീക്കല്‍കടവ് സ്വദേശിനി ശാലിനിയാണ് ഇന്നലെ ശാസ്താംകോട്ട ഫയര്‍ സ്റ്റേഷനിലെത്തിയത്. ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞെങ്കിലും ഗര്‍ഭിണിയായതുകൊണ്ട് സ്റ്റേഷനിലെ കട്ടര്‍ ഉപയോഗിച്ച് അറുത്ത് കളയുന്നത് ആരോഗ്യപ്രശ്നം സൃഷ്ടിക്കാന്‍ കാരണമാകുമെന്നതിനാല്‍ സേനാംഗങ്ങള്‍ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ ആശുപത്രി അധികൃതര്‍ മോതിരം മാറ്റാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ അവസാനം സമീപത്തെ സ്വര്‍ണപ്പണിക്കാരനെ വിളിച്ചുവരുത്തി മോതിരം അറുത്ത് മാറ്റുകയായിരുന്നു ഉദ്യോഗസ്ഥര്‍ ചെയ്തത്.സ്റ്റേഷന് മാസ്റ്റര്‍ പ്രതാപചന്ദ്രന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: