കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ട് ഉടമകള്‍ക്കും ചാകരക്കാലത്തിന്റെ പ്രതീക്ഷ നല്കി സംസ്ഥാന സര്‍ക്കാരിന്റെ ട്രോളിംഗ് നിരോധനത്തിന് ഇന്ന് അര്‍ധരാത്രിയോടെ തുടക്കമാകും. രാത്രി നീണ്ടകര പാലത്തിന് അടിയില്‍ തീരസംരക്ഷണസേനയും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ചങ്ങലവലിച്ച് കഴിഞ്ഞാല്‍ നീണ്ടകരയും ശക്തികുളങ്ങരയും ആള്‍ക്കൂട്ടവും ആരവവുമൊഴിഞ്ഞ ഇടങ്ങളായി മാറും.
മെയ് 31 ന് കേന്ദ്രസര്‍ക്കാരിന്റെ ട്രോളിംഗ് നിരോധനം നിലവില്‍ വന്നെങ്കിലും കേരളത്തിന് പ്രത്യേക ഇളവുകള്‍ നല്‍കിയിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ മീന്‍ പിടിക്കാനും യന്ത്രവല്‍ക്കൃത വള്ളങ്ങള്‍ക്കും കടലില്‍ പോകാനും അവസരം നല്‍കിയിരുന്നു.എന്നാല്‍ കോണ്‍ഗ്രസ് ചില സംഘടിത മതങ്ങളുമായി ചേര്‍ന്ന് തീരദേശത്തും കടലിനുള്ളിലും വ്യാജപ്രചാരണം നടത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത് ഈ വര്‍ഷത്തെ ട്രോളിംഗ് കാലഘട്ടത്തെ വിവാദത്തിലേക്ക് നയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര തീരദേശസേന സംയോജിതമായി ഇടപെടല്‍ നടത്തിയതിനാലും ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും സത്യം തിരിച്ചറിഞ്ഞതിനാലും കോണ്‍ഗ്രസിന്റെ മുതലെടുപ്പ് രാഷ്ട്രീയം നടക്കാതെയും പോയിരുന്നു
ജൂണ്‍-ജുലൈമാസങ്ങള് മത്സ്യങ്ങളുടെ പ്രജനനകാലമാണ് ഈ സമയം കടലില്‍ മീന്‍പിടിത്തം നടത്തിയാല്‍ മത്സ്യ സമ്പത്തിന് നാശംമുണ്ടാവുകയും ഭാവിയില്‍ മത്സ്യത്തൊഴിലാളികളെ തന്നെ ഇത് കാര്യമായി ബാധിക്കുകയും ചെയ്യും.
സംസ്ഥാനത്ത് രണ്ടായിരം ബോട്ടുകളാണ് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ മേഖലയെ ആശ്രയിച്ച് പതിനായിരകണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്.
ട്രോളിംഗ് കാലഘട്ടം ആരംഭിച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ സഹായങ്ങള്‍ തീരദേശ മേഖലകളില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന റേഷന്വിഹിതമടക്കം കേരളസര്‍ക്കാര്‍ അട്ടിമറിക്കുന്നു. ക്ഷേമനിധി വിഹിതം ഈ കാലയളവില്‍ രണ്ട് ശതമാനം വര്ദ്ധനവുണ്ട്്. കേന്ദ്രസര്‍ക്കാര്‍ രണ്ട് മാസത്തെ ശമ്പള വിഹിതവും നല്‍കുന്നുണ്ട്. എന്നാല്‍ ഇതെല്ലാംതന്നെ വൈകിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ മേല്‍ ഉത്തരവാദിത്തം കെട്ടിവച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: