കൊട്ടാരക്കര: സഹസ്രാബ്ദങ്ങളുടെ പഴക്കം കണക്കാക്കുന്ന കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന് സമീപത്തായുള്ള പനയ്ക്കല്‍കാവ് മഹാശിവക്ഷേത്രം പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി. 29 മുതല്‍ ജൂലൈ 2വരെ നീണ്ടുനില്‍ക്കുന്ന പൂജാകര്‍മ്മങ്ങളിലൂടെ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കും.
കൊട്ടാരക്കരയുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന മൂന്ന് മഹാശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. മഹാഗണപതിക്ഷേത്രവും പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രവുമാണ് മറ്റ് രണ്ട് ക്ഷേത്രങ്ങള്‍. എല്ലാമാസവും ജന്മനക്ഷത്രദിനങ്ങളില് മൂന്നിടത്തും ദര്‍ശനം നടത്തുന്നത് ശ്രേയ്സ്കരമാണെന്ന് ഭക്തര്‍ കരുതുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പനയും യക്ഷിസങ്കല്പവും ഇവിടുത്തെ പ്രത്യേകതകളില്‍ ഒന്നാണ്. ജീര്‍ണാവസ്ഥയിലായിരുന്ന ക്ഷേത്രം കാണിപ്പയ്യൂര്‍ പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തില്‍ ക്ഷേത്രശില്പി നെടുവത്തൂര്‍ അനില്‍കുമാറാണ് പുതുക്കിപ്പണിതത്. ക്ഷേത്രംതന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെ കാര്‍മ്മികത്വത്തിലാണ് കര്‍മ്മങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: