കൊല്ലം: പ്രപഞ്ചസത്യം എന്ന ഉണ്മ തിരിച്ചറിയാതെ മനുഷ്യന് പരിസ്ഥിതിയെ കശാപ്പ് ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കവിയും വേദപണ്ഡിതനുമായ ഇഞ്ചക്കാട് കെ.എന്‍, കേശവപിള്ള അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തിന്റെ സമ്പൂര്‍ണ നിലനില്‍പ്പാണ് പരിസ്ഥിതിയെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ഉണ്മ മനസിലാക്കാതെ പ്രപഞ്ചത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് പുതുതലമുറയെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി സംരക്ഷണവേദിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രസ്ക്ലബില്‍ ജഗത്ജനനി എന്ന പേരില്‍ സംഘടിപ്പിച്ച കാവ്യ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേദി ജില്ലാ കോര്‍ഡിനേറ്റര്‍ പി. ശശിധരന്‍പിള്ള അദ്ധ്യക്ഷനായിരുന്നു. കവികളായ മണ്ണടി ചാണക്യന്, താഴ്വര ഗോപിനാഥ്, എന്നിവര്‍ കവിതകള്‍ ചൊല്ലി. അശോകന് കുരുവിക്കോണം, പുത്തൂര്‍തുളസി, മഞ്ഞപ്പാറ സുരേഷ്, എം. വിന്‍സന്റ്, ജി. സുധാകരന്, ഉളിയക്കോവില്‍ ചന്ദ്രബാബു, തെക്കേകാവ് മോഹനന് എന്നിവര്‍ സംസാരിച്ചു.
‘ഭാരവാഹികളായി പി. ശശിധരന്‍പിള്ള(കോര്‍ഡിനേറ്റര്‍), മണ്ണടി ചാണക്യന്(കണ്‍വീനര്‍), താഴ്വര ഗോപിനാഥ്, ചേരിയില്‍ സുകുമാരന്‍നായര്‍, അശോകന് കുരുവിക്കോണം, പത്മരാജു(അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: