കോട്ടയം: സിഎസ്ഐ മദ്ധ്യകേരള മഹായിടവകയിലെ അദ്ധ്യാപക നിയമനങ്ങളിലും പട്ടക്കാരുടെ തെരഞ്ഞെടുപ്പ് കാര്യങ്ങളിലും ദളിത് വിഭാഗങ്ങളെ പാടെ ഒഴിവാക്കുന്നെന്നും ഇതവസാനിപ്പിച്ച് ജനസംഖ്യാനുപാതികമായി സാമൂഹ്യനീതി നടപ്പാക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും സിഎസ്ഐ മദ്ധ്യകേരള മഹായിടവക കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആവശ്യപ്പെട്ടു.
സിഎംഎസ് കോളേജില്‍ ഈയിടെ നടത്തിയ അദ്ധ്യാപക ഒഴിവുകളില്‍ അഴിമതി നടന്നിട്ടുള്ളതായി യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു. എബി ജോണ്സണ് ജനറല്‍ കണ്‍വീനറായി 21അംഗ അഡ്ഹോക് കമ്മറ്റിയെ തെരഞ്ഞെടുത്തു. പ്രകാശ്, സ്മിറിള് സാമുവേല്‍, ജോമോന് കൊല്ലാട്, ഫിലിപ്പ് ജോര്‍ജ്, സ്റ്റാന്‍ലി ജോണ്സണ് എന്നിവര്‍സംസാരിച്ചു. മഹായിടവകയിലെ വൈദിക ജില്ലകളില്‍ വിശദീകരണയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. പ്രാരംഭയോഗം ഏറ്റുമാനൂര്‍ വേദിക ജില്ലയില്‍ നാളെ വൈകിട്ട് 3ന് കടുത്തുരുത്തി കണിയാംപറമ്പില്‍ ബില്‍ഡിങില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: