ചങ്ങനാശേരി: 19ന് നടത്താനിരിക്കുന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ നാലം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷയുടെ തീയതി പ്രഖ്യാപനം വിദ്യാര്‍ത്ഥികളെ കുഴക്കിയിരിക്കുന്നു. ഈവര്‍ഷത്തെ യുജിസി നെറ്റ് പരീക്ഷയുടെ ഇടയിലാണ് സര്‍വ്വകലാശാലാ പരീക്ഷയും ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ പാടെ അവഗണിച്ചുള്ള സര്‍വ്വകലാശാലയുടെ ഈ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളില്‍ പ്രതിഷേധമുയരുകയാണ്.
ശാസ്ത്രവിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഈമാസം 21നും മാനവിക വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് 28നുമാണ് നെറ്റ് പരീക്ഷയുടെ തീയതി യുജിസി നിശ്ചയിച്ചിരിക്കുന്നത്. ഏതാണ്ട് സര്‍വ്വകലാശാലാ പരീക്ഷകള്‍ എഴുതുന്ന അത്രയുംതന്നെ വിദ്യാര്‍ത്ഥികല്‍ നെറ്റ് പരീക്ഷ എഴുതുന്നുണ്ട്. ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഈ പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാവുക. ഈ വര്‍ഷം ആയിരം രൂപ ആപ്ലിക്കേഷന്‍ ഫീസു നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ നെറ്റ് പരീക്ഷ എഴുതുന്നത്. നിശ്ചിത കേന്ദ്രങ്ങളില്‍ മാത്രം നടത്തപ്പെടുന്ന നെറ്റ് പരീക്ഷയ്ക്ക് സര്‍വ്വകലാശാലാ പരീക്ഷയ്ക്കിടയില്‍ എത്തിച്ചേരുക പ്രായോഗികമല്ല. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയുടെയും അദ്ധ്വാനത്തെയും പണത്തെയും തൃണവദ്ഗണിച്ചുള്ള ഈ തീരുമാനം മാറ്റി, പരീക്ഷകളെ ഇടകലര്‍ത്തി വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയില്‍ ക്രമീകരിക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: