കോട്ടയം: അശാസ്ത്രീയമായ ടൈംടേബിള്‍ പരിഷ്കരണം പിന്‍വലിക്കണമെന്ന് എന്‍ടിയു സംസ്ഥാന സെക്രട്ടറി പി.എസ്. ഗോപകുമാര്‍ പറഞ്ഞു. ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മുസ്ലീം കുട്ടിപോലും പഠിക്കാത്ത വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ചകളില്‍ രണ്ടുമണിക്കൂര്‍ നിസ്കാരസമയം അടിച്ചേല്‍പ്പിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. വേണ്ടത്ര അദ്ധ്യാപകരെ നിയമിക്കാതെ കലാ- കായിക പിരിയഡുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആര്. ജിഗി അദ്ധ്യക്ഷത വഹിച്ചു. പാഠപുസ്തക വിതരണത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അപലപനീയമാണെന്ന് യോഗം ആഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി കെ. രാജേഷ് മോഹന്‍, സംസ്ഥാന സമിതിയംഗം സതീഷ് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: