ചങ്ങനാശേരി: സ്വകാര്യ കേബിള്‍ കമ്പനി നഗരത്തിന്റെ പലഭാഗങ്ങളിലും കേബിള്‍ ഇടുന്നതിനായി റോഡുകള്‍ കുത്തിപ്പൊളിച്ച് സഞ്ചാരയോഗ്യമല്ലാതാക്കി. കഴിഞ്ഞദിവസം പെരുന്ന മന്നംനഗര്‍ റോഡിന്റെ പലഭാഗങ്ങളിലും കുഴികള്‍ കുഴിച്ച് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്തവിധമാക്കി. മാരണത്തുകാവ് അമ്പലത്തിനു മുന്‍വശത്ത് കുഴിയെടുപ്പിനിടെ ജലവിതരണ പൈപ്പ് തകര്‍ന്നതുമൂലം ഒരാഴ്ചയായി ഈ പ്രദേശത്ത് ജലവിതരണവും നിലച്ചു. പൊതുമരാമത്തിന്റെ അനുമതി ഇല്ലാതെയാണ് റോഡില്‍ കുഴിയെടുത്ത് നാശനഷ്ടം വരുത്തിയത്. ടാറിങ് കഴിഞ്ഞ് ഒരുമാസംപോലും ആയിട്ടില്ല. അറുപതുലക്ഷം രൂപ മുടക്കി പണിത റോഡിലാണ് നിയമത്തെ വെല്ലുവിളിച്ച് സ്വകാര്യ കമ്പനികളുടെ കുഴിയെടുക്കലും റോഡുവെട്ടിപ്പൊളിക്കലും വ്യാപകമായി നടക്കുന്നത്.
ഇതിനെതിരെ പൊതുമരാമത്ത് വകുപ്പ് ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതി പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചു. കേബിള്‍ കമ്പനി പൊതുമുതലിന് നഷ്ടം വരുത്തിയതിനെതിരെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും നഷ്ടം ഈടാക്കാനുള്ള നടപടികള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: