ഹരിപ്പാട്: കിഴക്കേമുട്ടം പള്ളി നിയമ വിരുദ്ധമായി നിര്‍മ്മിച്ചിരിക്കുന്ന ശ്മശാനം അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടര്‍ ചേപ്പാട് പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നല്കി. കര്‍മ്മ സമിതി നല്കിയ പരാതിയിന്മേല് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവില്‍ ജില്ലാ കളക്ടര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
പടിഞ്ഞാറേ മുട്ടത്ത് പതിറ്റാണ്ടുകളായി അനധികൃതമായി ശ്മശാനം ഉള്ളപ്പോഴാണ് മറ്റൊരു ശ്മശാനം കൂടി കിഴക്കേമുട്ടത്ത് ആരംഭിച്ചത്. തുടര്‍ന്ന് ജനകീയ പ്രതിഷേധം ഉയരുകയും തുടര്‍ന്ന് ജില്ലാ കളക്ടറെയും ഹൈക്കോടതിയെയും നാട്ടുകാര്‍ സമീപിക്കുകയുമായിരുന്നു. വെള്ളം കെട്ടി നില്ക്കുന്നതും ഒരു മതിലിന്റെ മാത്രം വ്യത്യാസത്തില്‍ നിരവധി വീടുകളും, കിണറുകളും നീരൊഴുക്കുള്ള പുഴയുമുള്ള താഴ്ന്ന പ്രദേശത്താണ് അനധികൃതമായി മൃതദേഹം കുഴിച്ചിടാന്‍ ആരംഭിച്ചത്.
ചെങ്ങന്നൂര്‍ ആര്‍ഡിഒ, കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ നേരിട്ട് അന്വേഷിച്ച് അനധികൃത ശ്മശാനത്തിനെതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അബ്ദുള്‍ റസാഖ്, ശാന്തമ്മ ഭാര്ഗവന്, ഉമൈഭാന്, സുബൈര്‍കുട്ടി, അലിയാര് കുട്ടി തുടങ്ങിയവരാണ് പരാതിക്കാര്‍ക്ക് നേതൃത്വം നല്‍കിയത്. പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. എം. ഇബ്രാഹിംകുട്ടി, അഡ്വ. ബി.കെ. രാജഗോപാല്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: