ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെയും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനവാരാചരണത്തിന് മുന്നോടിയായി ജന്‍ വിജ്ഞാന് വികാസ് യാത്ര സംഘടിപ്പിക്കുന്നു. ‘അറിവിലൂടെ സമ്പന്നനാകൂ ശാസ്ത്രത്തിലൂന്നി ശക്തനാകൂ’ എന്ന മുദ്രാവാക്യവുമായി ജില്ലയിലെ ഹരിപ്പാട്, കറുവാറ്റ, പുറക്കാട്, അമ്പലപ്പുഴതെക്ക്, പുന്നപ്ര വടക്ക്, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, അരൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ 12ന് തുടങ്ങി 18 വരെ യാത്ര പര്യടനം നടത്തും.
സാധാരണക്കാരില്‍ ഇ-സാക്ഷരതയുടെയും വായനവാരാചരണത്തിന്റെയും ആശയങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. ജില്ലാതല ഉദ്ഘാടനം കരുവാറ്റ പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാമ്മ നിര്‍വഹിക്കും. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എ. ഹരിദാസ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: