കൊച്ചി: ജില്ലാതല വിജിലന്‍സ് സമതി കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പരാതി പുസ്തകം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും ജില്ലാതല ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. യോഗത്തില്‍ ഹാജരാകാതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാനും അദ്ദേഹം ഉത്തരവിട്ടു. വിജിലന്‍സ് സമതി ഒരു രക്ഷകവചമായി കണ്ട് അതിനെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന െ്രെതമാസ യോഗത്തിനുശേഷം ഇതുവരെ ലഭിച്ച 58 പരാതികളില്‍ 29 എണ്ണത്തിനൊഴികെ ബാക്കിയുള്ളവയ്ക്കെല്ലാം മറുപടി ലഭിച്ചതായി വിജിലന്‍സ് ഡിവൈ.എസ്പി എം.എന്‍. രമേഷ് പറഞ്ഞു. അഴിമതി തുടച്ചു നീക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ്ശഴശഹമിസേലൃമഹമ.ശി എന്ന വെബ് വിലാസത്തില്‍ പരതിയാല്‍ ഓരോ വകുപ്പുകളെക്കുറിച്ചും മറ്റുമുള്ള അഴിമതി ആരോപണം കാണാനാകുമെന്നും ഇത് പരിശോധിച്ച് അതത് ഉദ്യോഗസ്ഥര്‍ പരിഹാരം കാണുന്നത് ഭാവിയില്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമ്മയുടെ പേരിലുള്ള സ്ഥലം റോഡിന് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികള്‍ ഉപദ്രവത്തിന് പൊലീസും കൂട്ടുനില്‍ക്കുന്നുവെന്ന പരാതിയുമായാണ് പാലാരിവട്ടം സ്വദേശി സമതിക്കു മുമ്പാകെ എത്തിയത്. ഈ പരാതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട ജില്ല കളക്ടര്‍ പരാതി പൊലീസ് കംപ്ലയിന്റ് അതോറിട്ടിയിലും നല്കാന് നിര്‍ദേശിച്ചു. പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ നിയമത്തെ നോക്കുകുത്തിയാക്കിയാണ് ഭരണമെന്നാണ് മറ്റൊരു പരാതി. 2013 മുതല്‍ ഇവിടെ വിവരാവകാശ പ്രകാരം നല്കിയ ഒരു അപേക്ഷയ്ക്കും മറുപടി നല്കുന്നില്ലെന്നുമാണ് പരാതി.
പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ച ജില്ല കളക്ടര്‍ ലഭിക്കുന്ന പരാതികള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടെന്ന് ഓര്‍മിപ്പിച്ചു.ജില്ലയില്‍ വഴിയോരങ്ങളില്‍ മാംസം കെട്ടിത്തൂക്കിയിട്ട് വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് അടിയന്തര പരിശോധന നടത്തണമെന്ന് ജില്ല കളക്ടര്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ പൂട്ടുന്നതിനൊപ്പം തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ നിയമാനുസൃത അറവുശാലകള്‍ തുടങ്ങുന്നതിനുള്ള നിര്‍ദേശം നല്‍കാനും അദ്ദേഹം പറഞ്ഞു.
കണയന്നൂര്‍ താലൂക്ക് ഭക്ഷ്യോപദേശക സമതി കൃത്യമായി കൂടുന്നുവെന്നുറപ്പാക്കാനും ഇക്കാര്യം ജനങ്ങളിലേക്ക് എത്തിക്കാനും നടപടി സ്വീകരിക്കാന്‍ ജില്ല സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: