പള്ളിക്കത്തോട്: പള്ളിക്കത്തോട് കാക്കത്തോട് കവലയ്ക്ക് സമീപം ഉണങ്ങിയ മാവുമരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കൂരോപ്പട പള്ളിക്കത്തോട് റോഡില്‍ നില്ക്കുന്ന ഈ മരം ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം തലനാരിഴയ്ക്കാണ് മാവിന്റെ ശിഖിരം ഒടിഞ്ഞുവീഴുന്നതില് നിന്ന് ബൈക്ക് യാത്രക്കാരന് രക്ഷപെട്ടത്.
സാമൂഹ്യ വിരുദ്ധര്‍ ആരോ മരം ബോധപൂര്‍വ്വം ഉണക്കിക്കളഞ്ഞതാണെന്നും നാട്ടുകാര്‍ പറഞ്ഞു. മാവ് മരം പൂര്‍ണ്ണമായും ഉണങ്ങിയിട്ട് നാലുമാസത്തില്‍ അധികമായി. മഴപെയ്തു തുടങ്ങിയതോടെ കനം വച്ച് ശിഖിരങ്ങള്‍ ഒന്നൊന്നായി ടാര്‍ റോഡിലേക്ക് ഒടിഞ്ഞു വീഴുകയാണ്. ദിവസം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. സമീപത്തെ വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ കാല്‍നടയായി എത്തുന്നതും സ്കൂള്‍ വാഹനങ്ങള്‍ കടന്നുപോകുന്നതും ഇതേവഴിയിലൂടെയാണ്. നിരവധി തവണ പരാതിപ്പെട്ടെങ്കിലും പൊതുമരാമത്ത് വകുപ്പോ പഞ്ചായത്ത് അധികൃതരോ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: