കോട്ടയം: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ 2015-16 അന്താരാഷ്ട്ര യോഗസാധനാവര്ഷമായി ആചരിക്കും. ഇതിന്റെ ഭാഗമായി 14ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ രാജയോഗ പരിശീലന പരിപാടി സംഘടിപ്പിക്കും. രാജയോഗം അഭ്യസിക്കുന്നതിലൂടെ ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കും. കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമാകുമെന്നും സംഘാടകര്‍ പറഞ്ഞു. ഏഴുദിവസം ഒരുമണിക്കൂര്‍ വീതം നടക്കുന്ന പരിശീലന പരിപാടി സൗജന്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: